കാസര്‍കോട്: 23,24,25 തിയ്യതികളില്‍ കാസര്‍കോട്ടു നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കീഴൂര്‍ ശാഖ കമ്മിറ്റി നടത്തിയ കട്ടനും പാട്ടും പരിപാടി പ്രവര്‍ത്തകര്‍ക്കു ആവേശം പകര്‍ന്നു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആഷിക്ക് കീഴൂര്‍ അധ്യക്ഷത വഹിച്ചു. അസീസ് കളത്തൂര്‍,
സി.എല്‍ റഷീദ് ഹാജി, ജലീല്‍ കോയ, എം.ബി ഷാനവാസ്, എം.എ നജീബ്, റഫീഖ് കേളോട്, റൗഫ് ബായ്കര, അസീസ് കീഴൂര്‍, ടി.കെ ഹസ്സൈനാര്‍, ഇല്യാസ് കീഴൂര്‍, അഷ്‌റഫ് ആറ്റ, ഫൈസല്‍ സുബൈര്‍, ജലീല്‍ പി എം, ഷെബീര്‍ കീഴൂര്‍, ശംസുദ്ധീന്‍ കിന്നംഗാര്‍, ബി.കെ മുഹമ്മദ് ഷാ, ഷംസീര്‍ ബി.എം, ഖാദര്‍ ആലൂര്‍, സുല്‍വാന്‍ ചെമനാട്, അമീര്‍ പാലോത്, ഹാഷിം ബംബ്രാണി സംബന്ധിച്ചു.







