തളങ്കര പള്ളിക്കാല്‍ എംഐഎഎല്‍പി സ്‌കൂളിലെ മുന്‍ ഹെഡ്മിസ്ട്രസ് കെ.വി ആനന്ദവല്ലി അന്തരിച്ചു; അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന തളങ്കര പള്ളിക്കാല്‍ എംഐഎഎല്‍പി സ്‌കൂളിലെ മുന്‍ ഹെഡ്മിസ്ട്രസ് അന്തരിച്ചു. വിദ്യാനഗറില്‍ താമസിക്കുന്ന കെവി ആനന്ദവല്ലി (54) ആണ് മരിച്ചത്.
അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഒരുവര്‍ഷം മുമ്പ് സ്‌കൂളില്‍നിന്ന് സ്വമേധയാ വിരമിച്ചിരുന്നു. 30 വര്‍ഷത്തിലധികം സ്‌കൂളില്‍ സേവനം ചെയ്തിരുന്നു. പാലക്കുന്ന് കരിപ്പൊടി തറവാട് വീട്ടില്‍ സംസ്‌കാരം നടന്നു. ഭര്‍ത്താവ്: ദാമോദരന്‍(റിട്ട.ഡിഡിഇ സൂപ്രണ്ട്). ഏകമകന്‍ അമര്‍നാഥ്(അസി.എന്‍ജിനീയര്‍, പുത്തിഗെ പഞ്ചായത്ത്). സഹോദരങ്ങള്‍: അനില്‍കുമാര്‍(യുഎസ്എ), ശ്യാമളവല്ലി(റിട്ട.കെഎസ്ഇബി എന്‍ജിനീയര്‍), പരേതനായ സുനില്‍കുമാര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page