കുമ്പളയില്‍ ട്യൂഷനു പോവുകയായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ട് കൈയെല്ല് പൊട്ടിച്ച സംഭവം; യുവതിക്കെതിരെ ജാമ്യമില്ലാ കേസ്

കാസര്‍കോട്: അയല്‍ക്കാരിയുടെ വീട്ടിലേയ്ക്ക് ട്യൂഷനു പോകുന്നുവെന്ന വിരോധത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ട് കൈയുടെ എല്ലൊടിച്ച കേസില്‍ യുവതിക്കെതിരെ കുമ്പള പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കുമ്പള, ഷേഡിക്കാവ് സ്വദേശിനിയായ 11കാരിയുടെ പരാതിപ്രകാരമാണ് കണിപ്പുര ക്ഷേത്രത്തിനു സമീപത്തെ ഒരു യുവതിക്കെതിരെ കേസെടുത്തത്.വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലെ ക്ലാസ് കഴിഞ്ഞ് കണിപ്പുര ക്ഷേത്രത്തിനു സമീപത്തെ ട്യൂഷന്‍ ടീച്ചറുടെ വീട്ടിലേയ്ക്ക് ട്യൂഷനു പോകുകയായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടയില്‍ സ്ഥലത്തെത്തിയ യുവതി വിദ്യാര്‍ത്ഥിനിയെ തടഞ്ഞു നിര്‍ത്തി ‘നിങ്ങള്‍ ട്യൂഷന് …

എക്‌സ്ട്രാ ടൈമില്‍ ഇരട്ടഗോള്‍; അര്‍ജന്റീന സെമിയില്‍

കന്‍സാസ് സിറ്റി: ആരാധകരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി എക്‌സ്ട്രാ ടൈമില്‍ രണ്ടു ഗോളുകള്‍ നേടി അര്‍ജന്റീന ലോകകപ്പില്‍ സെമി ഫൈനലില്‍. 3-1നാണ് സ്വിറ്റ്‌സര്‍ലാന്റിനെ മുട്ടു കുത്തിച്ചത്. എക്‌സ്ട്രാ ടൈമില്‍ യൂലിയന്‍ അല്‍വാരസും ലൗറ്റാരോ മാര്‍ട്ടിനസുമാണ് അര്‍ജന്റീനയ്ക്കു വേണ്ടി ഗോളുകള്‍ നേടിയത്. കളി തുടങ്ങി പത്താം മിനുറ്റില്‍ തന്നെ അര്‍ജന്റീന ആദ്യ ഗോള്‍ നേടി ആധിപത്യം ഉറപ്പിച്ചു. ലയണല്‍ മെസിയെടുത്ത കോര്‍ണര്‍ കിക്ക് അലക്‌സിസ് മാക്അലിസ്റ്ററാണ് ഗോളാക്കി മാറ്റിയത്. രണ്ടാം പകുതിയിലെ 67-ാം മിനിറ്റിലാണ് സ്വിറ്റ്‌സര്‍ലാന്റ് ആദ്യം ഗോള്‍ …

ദക്ഷിണ കന്നഡ ജില്ലയുടെ പുതിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ ശിഹാബുദ്ദീന്‍ തങ്ങള്‍

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയുടെ പുതിയ ഖാസിയായി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ ശിഹാബുദ്ദീന്‍ തങ്ങളെ നിയമിച്ചു. ത്വാഖ അഹമ്മദ് മുസ്ലിയാരുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ ഖാസിയെ തെരഞ്ഞെടുത്തത്. മംഗലാപുരം സീനത്ത് ബക്ഷ് സെന്‍ട്രല്‍ ജുമാ മസ്ജിദിന്റെയും ഈദ്ഗാഹ് മസ്ജിദിന്റെയും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രസിഡന്റ് യെനെപോയ അബ്ദുല്ല കുഞ്ഞിയാണ് നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേരളത്തിലെ മുതിര്‍ന്ന ഇസ്ലാമിക പണ്ഡിതനായ പാണക്കാട് സയ്യിദ് നാസര്‍ അബ്ദുള്‍ ഹയ്യ ശിഹാബുദ്ദീന്‍ തങ്ങള്‍ അടുത്തിടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. …

പൊയ്‌നാച്ചി, മൈലാട്ടിയില്‍ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൈലാട്ടി, കൂട്ടപ്പുന്ന, കുറുക്കന്‍കുന്ന് ഉന്നതിയിലെ ആസിഫിനെയും മാതാവിനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍. കുറുക്കന്‍കുന്ന്, കൂട്ടപ്പുന്നഹൗസിലെ എ കെ ശശികുമാര്‍ (32), എ രതീഷ് (38) എന്നിവരെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മൈലാട്ടിയിലെ ഉദയ (39)നെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ജൂണ്‍ 28 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മദ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ചൊല്ലി കുറുക്കന്‍കുന്ന് ഉന്നതിയിലെ ആസിഫിനെ വീടിനു …

തീരാവേദന; കൂടാളിയിലെ കാറപകടത്തിൽ പരിക്കേറ്റ അഞ്ചാമത്തെ ആളും മരിച്ചു

കണ്ണൂർ: കൂടാളിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു. തൃശ്ശൂർ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് ശനിയാഴ്ച രാത്രി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശ്ശൂർ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്‌ലാറ്റിൽ താമസിക്കുന്ന നാവികസേന ഉദ്യോഗസ്ഥൻ എ.പി. പ്രദീപിന്റെയും ഹണിയുടെയും മകനാണ്. സഹോദരൻ: ആർണവ് കൃഷ്ണദീപ്. അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അലവില്‍ സ്വദേശിയായ ഷാന്‍ തന്റെ കൂട്ടുകാരുമൊത്ത് നാട്ടിലേക്ക് വരികയായിരുന്നു. ബംഗളൂരുവില്‍ നിന്ന് വൈകീട്ട് പുറപ്പെട്ട സംഘം വീട്ടിലെത്താന്‍ …

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഹൃദയാഘാതം; തൃക്കരിപ്പൂരിലെ യുവ ഫോട്ടോഗ്രാഫർ പ്രജിത്ത് അന്തരിച്ചു

കാസര്‍കോട്: ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ യുവ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു. തൃക്കരിപ്പൂരിലെ ലാബോച്ചെ സ്റ്റുഡിയോ ഉടമയും ആയിറ്റി മണിയനോടി സ്വദേശിയുമായ പ്രജിത്ത് എന്ന കുട്ടന്‍(44) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വെള്ളാപ്പിലെ ടര്‍ഫില്‍ വച്ചാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച ഉച്ചയോടെ മൃതദേഹം തൃക്കരിപ്പൂര്‍ ടൗണില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം മണിയനോടിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് സംസ്‌കാരം നടക്കും. മണിയനോടിയിലെ ചെറിയമ്പുവിന്റെയും പരേതയായ പി.പത്മിനിയുടെയും മകനാണ്. ഭാര്യ: ലസ്‌ന. മക്കള്‍: നിഹാര, റിഹാന്‍. സഹോദരങ്ങള്‍: …

വീട്ടിലെ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു

തളിപ്പറമ്പ്: വീട്ടിൽ ഇലക്ട്രിക്കൽ റിപ്പയറിങ് ചെയ്യുന്നതിനിടെ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം ഇല്ലം പറമ്പിലെ തച്ചിറാണ്ടി വീട്ടില്‍ ശശിയുടെ മകന്‍ ടി സിബിന്‍ (26) ആണ് മരിച്ചത്. തളിപ്പറമ്പിലെ ജിയോ മൊബൈല്‍ കമ്പനിയിലെ ടെക്‌നീഷ്യനാണ് സിബിൻ. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വീട്ടില്‍ ഇലക്ട്രിക്ക് റിപ്പേര്‍ നടത്തവെ അബദ്ധത്തില്‍ ഷോക്കേറ്റാണ് മരണം സംഭവിച്ചത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നടക്കും. ശോഭയാണ് മാതാവ്. …

ഇന്നത്തെ പ്രധാന വാർത്തകൾ

​1. യു.എസ് – ഇറാൻ സംഘർഷം കടുക്കുന്നു.​ഇറാനുമായുള്ള താൽക്കാലിക സമാധാന കരാർ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായിരിക്കുകയാണ്. സ്ട്രെയിറ്റ് ഓഫ് ഹോർമൂസ് , ബുഷെർ ഉൾപ്പെടെയുള്ള ഇറാന്റെ തന്ത്രപ്രധാനമായ തീരദേശ മേഖലകളിൽ യു.എസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. യു.എസ് കരാർ ലംഘനങ്ങൾ തുടർന്നാൽ തങ്ങളും സമാധാന വ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥരല്ലെന്ന് ഇറാന്റെ യു.എൻ അംബാസഡർ മുന്നറിയിപ്പ് നൽകി. അതേസമയം ഒമാനിൽ സ്ട്രെയിറ്റ് ഓഫ് ഹോർമൂസിലെ സുരക്ഷയുമായി …

വീടുകയറി പത്തൊൻപതുകാരിയെ ആക്രമിച്ച സംഭവം: പിതാവിന് പിന്നാലെ മകൻ മിഥുനും അറസ്റ്റിൽ

കൊല്ലം: അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽക്കയറി മർദിക്കുകയും മുറ്റത്തേക്കു വലിച്ചെറിയുകയും ചെയ്ത സംഭവത്തിലെ പ്രതി മിഥുൻ അറസ്റ്റിൽ. ശാലേംപുരം സ്വദേശിനി ഹന്ന ഫിലിപ്പ് രാജിയെ ആക്രമിച്ച കേസിലാണ് യുവാവിനെ പിടികൂടിയത്. കേസിൽ യുവാവിന്റെ പിതാവ് സുനിൽകുമാറിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തെന്മലയിൽ വച്ചാണ് മിഥുനെ പൊലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച രാവിലെ 11 ഓടെയാണ് അക്രമ സംഭവം ഉണ്ടായത്. രണ്ടു കുടുംബവും ഒരേ ഫ്ലാറ്റിൽ വാടകക്ക് താമസിക്കുന്നവരാണ്. ഇരുവരും വെള്ളത്തിനായി ഒരു മോട്ടോർ ആണ് ഉപയോഗിക്കുന്നത്. സുനിൽകുമാറിന്റെ കുടുംബം ടാങ്കിൽ …