കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൈലാട്ടി, കൂട്ടപ്പുന്ന, കുറുക്കന്‍കുന്ന് ഉന്നതിയിലെ ആസിഫിനെയും മാതാവിനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍. കുറുക്കന്‍കുന്ന്, കൂട്ടപ്പുന്നഹൗസിലെ എ കെ ശശികുമാര്‍ (32), എ രതീഷ് (38) എന്നിവരെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മൈലാട്ടിയിലെ ഉദയ (39)നെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ജൂണ്‍ 28 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മദ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ചൊല്ലി കുറുക്കന്‍കുന്ന് ഉന്നതിയിലെ ആസിഫിനെ വീടിനു മുന്നില്‍ വച്ച് മൂന്നംഗ സംഘം തലയ്ക്ക് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. ആസിഫിന്റെ നിലവിളി കേട്ട് ഓടിയെത്തി അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആസിഫിന്റെ മാതാവ് നസീമയ്ക്ക് വെട്ടേറ്റത്.







