എക്‌സ്ട്രാ ടൈമില്‍ ഇരട്ടഗോള്‍; അര്‍ജന്റീന സെമിയില്‍

കന്‍സാസ് സിറ്റി: ആരാധകരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി എക്‌സ്ട്രാ ടൈമില്‍ രണ്ടു ഗോളുകള്‍ നേടി അര്‍ജന്റീന ലോകകപ്പില്‍ സെമി ഫൈനലില്‍. 3-1നാണ് സ്വിറ്റ്‌സര്‍ലാന്റിനെ മുട്ടു കുത്തിച്ചത്. എക്‌സ്ട്രാ ടൈമില്‍ യൂലിയന്‍ അല്‍വാരസും ലൗറ്റാരോ മാര്‍ട്ടിനസുമാണ് അര്‍ജന്റീനയ്ക്കു വേണ്ടി ഗോളുകള്‍ നേടിയത്. കളി തുടങ്ങി പത്താം മിനുറ്റില്‍ തന്നെ അര്‍ജന്റീന ആദ്യ ഗോള്‍ നേടി ആധിപത്യം ഉറപ്പിച്ചു. ലയണല്‍ മെസിയെടുത്ത കോര്‍ണര്‍ കിക്ക് അലക്‌സിസ് മാക്അലിസ്റ്ററാണ് ഗോളാക്കി മാറ്റിയത്. രണ്ടാം പകുതിയിലെ 67-ാം മിനിറ്റിലാണ് സ്വിറ്റ്‌സര്‍ലാന്റ് ആദ്യം ഗോള്‍ നേടിയത്. ഇതോടെ കളി സമനിലയിലായി. പിന്നീട് എക്സ്ട്രാ ടൈമിൽ നേടിയ രണ്ടു ഗോളുകളാണ് അർജന്റീനയെ തുണച്ചത്. സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് അര്‍ജന്റീനയുടെ എതിരാളി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര
Scroll to top

You cannot copy content of this page