തിരു: സംസ്ഥാന നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നിയമസഭയില്‍ ഒന്‍പതു മണിക്കാരംഭിച്ചു.
പ്രോടേം സ്പീക്കര്‍ ജി സുധാകരന്റെ നേതൃത്വത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി സ്പീക്കര്‍ സ്ഥാനത്തേക്കു മൂന്നു പേര്‍ മത്സരിക്കുന്നുണ്ട്. വലതു മുന്നണിയില്‍ നിന്നു മത്സരിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനു വേണ്ടി നാലു സെറ്റ് പത്രിക സമര്‍പ്പിച്ചു. ഇടതു സ്ഥാനാര്‍ത്ഥി എ.സി മൊയ്തീന്‍ വേണ്ടി രണ്ടു സെറ്റ് നാമനിര്‍ദ്ദേശ പത്രികകളും ബിജെപി സ്ഥാനാര്‍ത്ഥി ബിബി ഗോപകുമാറിനു വേണ്ടി ഒരു പത്രികയുമാണ് സമര്‍പ്പിച്ചത്. ആദ്യം വോട്ട് ചെയ്തതു മുഖ്യമന്ത്രി വി ഡി സതീശനാണ് രണ്ടാമത് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വോട്ട് ചെയ്തു. പേരിന്റെ അക്ഷരമാല ക്രമത്തില്‍ വോട്ടെടുപ്പ് തുടരുന്നു.







