ഭര്‍ത്താവ് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ച ഭാര്യ ചികിത്സയ്ക്കിടെ മരിച്ചു; പ്രതി അറസ്റ്റില്‍

കോട്ടയം: ഭര്‍ത്താവ് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ച ഭാര്യ ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് ജോണിനെ (47) പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ബാലാമണി (50) ആണു മരിച്ചത്. കുടുംബവഴക്കിനെത്തുടര്‍ന്നു ജോണ്‍ ബാലാമണിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ആറുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്തു ജോണ്‍ ബാലാമണിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പറയുന്നു. പൊള്ളലേറ്റു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരംവെട്ട് ലോഡിങ് തൊഴിലാളിയാണു ജോണ്‍. ഈരാറ്റുപേട്ടയിലെ തയ്യല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ബാലാമണി. സജോ, സോന മക്കളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page