വിവാഹ വാഗ്ദാനം ചെയ്ത് 23 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ദേഹത്ത് ഇറച്ചി വാരിയെറിഞ്ഞതായും പരാതി

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം ചെയ്ത് 23 കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഡല്‍ഹിയിലെ ബട്‌ല ഹൗസ് പ്രദേശത്ത് നടന്ന സംഭവത്തില്‍ ദളിത് പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവാവിനെതിരെയാണ് പരാതി നല്‍കിയത്.

2021ലാണ് ഇരുവരും പരിചയപ്പെടുന്നത്. അന്ന് സാഹില്‍ എന്ന പേരിലാണ് പെണ്‍കുട്ടിയെ പ്രതി പരിചയപ്പെട്ടത്. പിന്നീട് അയാളുടെ യഥാര്‍ഥ പേര് ഫഹീം എന്നാണെന്ന് പെണ്‍കുട്ടി മനസ്സിലാക്കി. താന്‍ സാമ്പത്തികമായി നല്ല നിലയിലാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും ഫഹീം യുവതിയോട് പറഞ്ഞു.

പിന്നാലെ ബട്‌ല ഹൗസിലേക്ക് വരാന്‍ ആവശ്യപ്പെടുകയും അവിടെ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി നിരന്തരം ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നുവെന്നും പരാതിക്കാരി പറഞ്ഞു.
മൃഗങ്ങളുടെ ഇറച്ചി തന്റെ ദേഹത്തേക്ക് വാരിയെറിഞ്ഞ് ഭീഷണിപ്പെടുത്തുകയും മതം മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. ആയുധക്കടത്ത് ഇടപാടുകളില്‍ ഫഹീമിനും സംഘത്തിനും ബന്ധമുണ്ടെന്നു പെണ്‍കുട്ടി ആരോപിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page