അമേരിക്ക – ഇറാൻ വെടി നിറുത്തൽ പ്രഖ്യാപനത്തിനിടയിൽ ഇറാന്റെ എണ്ണ ശുദ്ധീകരണശാല തകർത്തു ; ഇറാൻ കുവൈറ്റിനെയും യുഎഇ യെയും ആക്രമിച്ചു

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ ചൊവ്വാഴ്ച പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിറുത്തൽ പ്രഖ്യാപനം നിലനിൽക്കെ ,ഇറാന്റെ ലാവന്‍ ദ്വീപിലെ എണ്ണ ശുദ്ധീകരണ ശാല തകർത്തു. രാവിലെ 10 മണിയോടെയാണ് പ്ലാന്റിൽ തീപിടിത്തം ഉണ്ടായത്. ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല .ആരാണ് ആക്രമിച്ചത് എന്ന് വ്യക്തമായിട്ടില്ല.എന്നാൽ ഇതിനു പ്രതികാരമായി ഇറാൻ കുവൈറ്റിനും യു എ ഇ ക്കും എതിരെ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. രണ്ടാഴ്ചത്തെ വെടിനിർത്തലിനു പകരമായി ആഗോള എണ്ണ വിതരണത്തിനുള്ള നിർണായക ജലപാതയായ ഹോർ മുസ് കടലിടുക്ക് താൽക്കാലികമായി വീണ്ടും തുറക്കും. ഹോർമുസ് കടലിടുക്ക് പൂർണമായും സുരക്ഷിതമായും തുറന്നു കൊടുക്കുന്നതിനു ടെഹ്റാൻ സമ്മതിച്ചതായി ട്രൂത്ത് സോഷ്യലിൽ ട്രംപ് പ്രസ്താവിച്ചു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം

You cannot copy content of this page