പോളിംഗ് സാമഗ്രികള്‍ ബൂത്തുകളിലേക്ക്; കേരളത്തില്‍ നാളെ സമ്മതിദാനം, എങ്ങും കനത്ത സുരക്ഷ, നിശബ്ദ പ്രചരണത്തില്‍ മുഴുകി മുന്നണികളും സ്ഥാനാര്‍ത്ഥികളും

കാസര്‍കോട്: പോളിംഗ് സാമഗ്രികള്‍ നീങ്ങി തുടങ്ങി; കേരളം നാളെ ബൂത്തിലേയ്ക്ക്.
കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കാസര്‍കോട് ഗവ. കോളേജില്‍ തുടരുന്നു. ഉദുമ മണ്ഡലത്തിലേയ്ക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ടി ഐ എച്ച് എസ് എസ് നായന്മാര്‍ മൂലയിലും കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രികളുടെ വിതരണം ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും തുടരുന്നു.


ജില്ലാ പഞ്ചായത്ത് ഹാളില്‍ ഒരുക്കിയിരിക്കുന്ന വെബ്കാസ്റ്റിംഗ് റൂം ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിംഗ് ദിവസം എല്ലാ ബൂത്തുകളും ബൂത്ത് പരിസരങ്ങളും ജില്ലാ കളക്ടറുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും.
കാസര്‍കോട് ജില്ലയില്‍ 11,03,618 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 5,44,543 പേര്‍ പുരുഷന്മാരും 5,59,063 സ്ത്രീകളും 12 ട്രാന്‍സ്ജന്ററും ഉള്‍പ്പെടുന്നു. ജില്ലയില്‍ 1146 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. വനിതകള്‍ മാത്രം പോളിംഗ് ഉദ്യോഗസ്ഥരായിട്ടുള്ള അഞ്ച് പിങ്ക് ബൂത്തുകളും ഒരുഭിന്ന ശേഷി ബൂത്തും ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്.


വ്യാഴാഴ്ച പുലര്‍ച്ചെ 5.30ന് മോക്‌പോള്‍ ആരംഭിക്കും. തെരഞ്ഞെടുപ്പിനു കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചൊവ്വാഴ്ച വൈകുന്നേരം നിലവില്‍ വന്ന നിരോധനാജ്ഞ വെള്ളിയാഴ്ച രാവിലെ വരെ തുടരും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page