തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

പത്തനംതിട്ട: തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു.
പത്തനംതിട്ട ഏഴംകുളം അറുകാലിക്കല്‍ സ്വദേശി രാധാകൃഷ്ണനാണ് വെട്ടേറ്റത്. സംഭവത്തില്‍ ഇയാളുടെ അയല്‍വാസിയും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അലക്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വീടുകളില്‍ സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ വിദ്വേഷമാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page