മുന്നറിയിപ്പ് അവഗണിച്ച് കുളിക്കാനിറങ്ങി; തെന്മല ഡാമില്‍ വിനോദ സഞ്ചാരത്തിനെത്തിയ റെയില്‍വേ ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു
കൊല്ലം: മുന്നറിയിപ്പ് അവഗണിച്ച് തെന്മല ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ റെയില്‍വേ ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു. തമിഴ്‌നാട് വിരുദനഗര്‍ സ്വദേശിയും റെയില്‍വേ ഉദ്യോഗസ്ഥനുമായ തവമണി (34) ആണ് മരിച്ചത്. തെന്മല പരപ്പാര്‍ ഡാം റിസര്‍വോയറിന് സമീപത്തെ കളക്കുന്നിലാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് മുപ്പതംഗ വിനോദ സഞ്ചാര സംഘത്തോടൊപ്പമാണ് തവമണി തെന്മലയിലെത്തിയത്. കളക്കുന്നില്‍ ജീപ്പ് സവാരി നടത്തുന്നതിനിടെ തവമണിയും മറ്റൊരാളും വെള്ളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചു. ഇതുകണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇറങ്ങരുതെന്നും നൂറടിയിലധികം ആഴമുണ്ടെന്നും പറഞ്ഞ് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ …