വീട്ടില്‍ അതിക്രമിച്ചു കയറി 13കാരനെ കെട്ടിപ്പിടിച്ചു; 62കാരനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ചു കയറി 13 വയസ്സുള്ള ആണ്‍കുട്ടിയെ കെട്ടിപ്പിടിക്കുകയും ഗുഹ്യഭാഗങ്ങളില്‍ പിടിച്ചതായും പരാതി. സംഭവത്തില്‍ 62കാരനെതിരെ രാജപുരം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു.
പനത്തടി പഞ്ചായത്തിലെ ചാമുണ്ഡിക്കുന്ന് സ്വദേശിക്കെതിരെയാണ് കേസെടുത്തത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് അതിക്രമിച്ചു കയറിയ പ്രതി, പതിമൂന്നുകാരനെ ബലമായി കെട്ടിപ്പിടിക്കുകയായിരുന്നുവത്രെ. അതിക്രമത്തിനു ഇരയായ കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page