മുന്നറിയിപ്പ് അവഗണിച്ച് കുളിക്കാനിറങ്ങി; തെന്മല ഡാമില്‍ വിനോദ സഞ്ചാരത്തിനെത്തിയ റെയില്‍വേ ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു

കൊല്ലം: മുന്നറിയിപ്പ് അവഗണിച്ച് തെന്മല ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ റെയില്‍വേ ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു. തമിഴ്‌നാട് വിരുദനഗര്‍ സ്വദേശിയും റെയില്‍വേ ഉദ്യോഗസ്ഥനുമായ തവമണി (34) ആണ് മരിച്ചത്. തെന്മല പരപ്പാര്‍ ഡാം റിസര്‍വോയറിന് സമീപത്തെ കളക്കുന്നിലാണ് സംഭവം.

തമിഴ്‌നാട്ടില്‍ നിന്ന് മുപ്പതംഗ വിനോദ സഞ്ചാര സംഘത്തോടൊപ്പമാണ് തവമണി തെന്മലയിലെത്തിയത്. കളക്കുന്നില്‍ ജീപ്പ് സവാരി നടത്തുന്നതിനിടെ തവമണിയും മറ്റൊരാളും വെള്ളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചു. ഇതുകണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇറങ്ങരുതെന്നും നൂറടിയിലധികം ആഴമുണ്ടെന്നും പറഞ്ഞ് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ അത് വകവയ്ക്കാതെ ഇരുവരും വെള്ളത്തില്‍ ചാടുകയായിരുന്നുവെന്ന് പറയുന്നു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരും ചാടിയെങ്കിലും തവമണിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പുറത്തെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം തെന്മല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page