കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് രണ്ടുകോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍
തിരുവനന്തപുരം: പ്രശസ്തമായ കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച. രണ്ടു കോടിയില്‍ പരം രൂപ വിലവരുന്ന പുരാതന സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. നവംബര്‍ മാസത്തിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. സംഭവം സംബന്ധിച്ച് കൊട്ടാരം അധികാരികൾ സ്വമേധയാ അന്വേഷണം നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ഗൗരിലക്ഷ്മി ഭായ് പേരൂർക്കട പൊലീസില്‍ പരാതി നല്‍കിയത്.മൂന്നു നിലകളിലുള്ള കൊട്ടാരത്തില്‍ 150ല്‍ പരം മുറികളുണ്ട്. ഇവിടെ ഒട്ടേറെ ജീവനക്കാരുമുണ്ട്. അതീവ സുരക്ഷാ മേഖലയിലാണ് കവടിയാര്‍ കൊട്ടാരം സ്ഥിതിചെയ്യുന്നത്. …