ശ്രീ പൂമാല ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠ ബ്രഹ്‌മ കലശ മഹോത്സവം 17 മുതല്‍ 19 വരെ

കരിന്തളം: കീഴ്മാല പുതിയസ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രം പുന: പ്രതിഷ്ഠ ബ്രഹ്‌മ കലശ മഹോത്സവം 17, 18, 19 തീയ്യതികളില്‍ നടക്കും. ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
17 രാവിലെ കലവറ നിറക്കല്‍ ഘോഷയാത്ര പാറക്കോല്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. വൈകിട്ടു ആചാര്യവരവേല്‍പ്പ്.
തുടര്‍ന്ന് ക്ഷേത്ര ശില്പികളെ ആദരിക്കല്‍, നൃത്തസന്ധ്യ, വിവിധ കലാപരിപാടികള്‍.
18ന് രാവിലെ ആചാര സംഗമം.
രാജന്‍ പെരിയ അധ്യക്ഷത വഹിക്കും. ദേവസ്വം പ്രസിഡന്റ് ഒ കെ വാസു ഉദ്ഘാടനം ചെയ്യും. രാത്രി സാംസ്‌കാരിക സമ്മേളനാം.ക്ഷേത്രം കോയ്മ എം.സി നാരായണന്‍ നായര്‍ അധ്യക്ഷത വഹിക്കും. ഡോ: ആനക്കൈ ബാലകൃഷ്ണനെ ആദരിക്കല്‍.
തുടര്‍ന്ന് മാജിക് ഷോ 19ന് ഗണപതി ഹോമം, പ്രസാദ പ്രതിഷ്ഠ അധിവാസപൂജ, ബ്രഹ്‌മകലശപൂജ, പ്രതിഷ്ഠകര്‍മ്മം, പകല്‍ 6.37 മുതല്‍ 7.30 വരെ പീഠപ്രതിഷ്ഠ നിദ്ര കലശാഭിഷേകം, ജീവകലശാഭിഷേകം, മഹാപൂജ, പ്രസാദ വിതരണം. എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയിലും അന്നദാനം ഉണ്ടായിരിക്കുന്നതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page