കുമ്പളയില്‍ 14 കാരനെ പീഡിപ്പിച്ചു; രണ്ടു പേര്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍, വിദ്യാനഗറിലും ബദിയഡുക്കയിലും ആണ്‍കുട്ടികള്‍ക്ക് പീഡനം, കേസ്

കാസര്‍കോട്: പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതികളില്‍ കുമ്പള പൊലീസ് രണ്ടു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടു പേര്‍ അറസ്റ്റില്‍. മൊഗ്രാല്‍ മഷൂര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് നാസര്‍ (29), മൊഗ്രാല്‍ വണ്ണാത്തന്‍ കടവിലെ ഷംസുദ്ദീന്‍ എന്ന പൂച്ചക്കണ്ണന്‍ ഷംസുദ്ദീന്‍ (46) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസ്, എസ്‌ഐമാരായ കെ ശ്രിജേഷ്‌, അനന്തകൃഷ്ണന്‍ ആര്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 14കാരനാണ് കേസിലെ പരാതിക്കാരന്‍. പൂച്ചക്കണ്ണന്‍ ഷംസുദ്ദീന്‍ 2024ലും മുഹമ്മദ് നാസര്‍ 2025ലും ആണ് പരാതിക്കാരനെ പീഡനത്തിനു ഇരയാക്കിയത്.

പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയില്‍ ബദറുദ്ദീന്‍ എന്ന കാലിയ ബദറുവിനെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. പരാതിക്കാരനെ ക്വാര്‍ട്ടേഴ്‌സിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പരാതി.
സമാനമായ മറ്റൊരു പരാതിയില്‍ മോഹനന്‍ എന്നയാള്‍ക്കെതിരെ ബദിയഡുക്ക പൊലീസ് പോക്‌സോ കേസെടുത്തു. ബസ് യാത്രക്കിടയില്‍ 14കാരനെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page