വിവാഹം കഴിക്കാന്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് മാലിദ്വീപിലേക്ക് ഒളിച്ചോടിയ കമിതാക്കള്‍ വിമാനത്താവളത്തില്‍ കുടുങ്ങി

ന്യൂഡല്‍ഹി: വിവാഹം കഴിക്കാന്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് മാലിദ്വീപിലേക്ക് ഒളിച്ചോടിയ കമിതാക്കള്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ദക്ഷിണാഫ്രിക്കയിലെ ആംസ്റ്റര്‍ഡാം സ്വദേശികളായ സിമോണ മുസുവും ഡീന്‍ ഷീപ്പേഴ്സുമാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മാലിദ്വീപില്‍ കുടുങ്ങിയത്. ഫെബ്രുവരി 22 നാണ് കമിതാക്കള്‍ മാലിദ്വീപിലെ മാലെ-വെലാന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.

മാലിദ്വീപിലെത്തിയപ്പോള്‍ വളരെ ആവേശത്തിലായിരുന്നു തങ്ങളെന്ന് കമിതാക്കള്‍ പറയുന്നു. അവിടെ വച്ച് വിവാഹിതരായ ദമ്പതികള്‍ തിരിച്ചുവരാനുള്ള തയാറെടുപ്പിനിടെയാണ് ഫെബ്രുവരി 28 ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടു. അതില്‍ ദമ്പതികള്‍ യാത്ര ചെയ്യാനിരുന്ന നെതര്‍ലാന്റിലേക്കുള്ള വിമാനവും ഉണ്ടായിരുന്നു. ഇതോടെ ഇരുവരും മാലിദ്വീപില്‍ കുടുങ്ങുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page