വീടിനകത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുവച്ചു; വിഷപ്പുക ശ്വസിച്ച് വയോധികനും പേരക്കുട്ടികളുമടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ ശ്വാസം മുട്ടി മരിച്ചു

അമരാവതി: വീടിനകത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുവച്ചതിനെ തുടര്‍ന്ന് വിഷപ്പുക ശ്വസിച്ച് വയോധികനും പേരക്കുട്ടികളുമടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ ശ്വാസം മുട്ടി മരിച്ചു. ആന്ധ്രപ്രദേശിലെ പുംഗനൂരിലാണ് സംഭവം. ത്യാഗരാജ സ്ട്രീറ്റിലെ രാമചന്ദ്രയ്യ (70), ഇരട്ട പേരക്കുട്ടികളായ ചരിത, ചന്ദന (8), കാര്‍ത്തിക് (15) എന്നിവരാണ് മരിച്ചത്.

കുട്ടികളുടെ പിതാവും രാമചന്ദ്രയ്യയുടെ മകനുമായ മുരളിയുടെ ബൈക്കിന്റെ പുക ശ്വസിച്ചാണ് മരണം. തകരാറില്‍ ആയിരുന്ന ബൈക്ക് ശനിയാഴ്ച മെക്കാനിക്ക് സര്‍വീസ് ചെയ്തിരുന്നു. എഞ്ചിന്റെ ബോര്‍ പിസ്റ്റണ്‍ മാറ്റിയ ബൈക്ക് രാത്രി മുഴുവന്‍ സ്റ്റാര്‍ട്ട് ചെയ്തുവയ്ക്കാന്‍ മെക്കാനിക്ക് നിര്‍ദേശിച്ചതിനെ തുടര്‍ന്ന്
ബൈക്ക് വീട്ടിനകത്ത് സ്റ്റാര്‍ട്ട് ചെയ്തുവയ്ക്കുകയായിരുന്നു.

മുരളി ഭാര്യ രേവതിയ്ക്കൊപ്പം വീടിന്റെ ടെറസിലാണ് ഉറങ്ങിയത്. മറ്റുള്ളവര്‍ വീട്ടിനുള്ളിലും കിടന്നു. വീടിന്റെ വാതിലുകളും ജനലുകളും അടച്ചിരുന്നതിനാല്‍ ബൈക്കില്‍ നിന്നുള്ള പുക വീട് മുഴുവന്‍ നിറഞ്ഞു. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് ശ്വാസംമുട്ടിയാണ് മരണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page