സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന 3 പൊലീസുകാര്‍ റോഡപകടത്തില്‍ മരിച്ചു

ബെംഗളൂരു: കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പൊലീസുകാര്‍ മരിച്ചു. ചിത്രദുര്‍ഗ ഹെഗ്ഗരെയില്‍ പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയിലിടിച്ചാണ് അപകടം. ബെംഗളൂരുവില്‍ നിന്ന് ബെല്ലാരിയിലേക്ക് ഒരു വിവാഹ പരിപാടിയില്‍ പോകുകയായിരുന്നു പൊലീസുകാര്‍. ഇന്ന് രാവിലെയാണ് അപകടം. ബെംഗളൂരു പൊലീസ് റിസര്‍വ് ഇന്‍സ്‌പെക്ടര്‍ മഞ്ജുനാഥ്, അമരേഷ്, സച്ചിന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

കാറിലുണ്ടായിരുന്ന മറ്റ് രണ്ട് റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍മാരായ മഹാന്തേഷ്, ഈശ്വര്‍ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അവരെ ചിത്രദുര്‍ഗയിലെ ബസവേശ്വര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page