വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വയോധികയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം; പിന്‍കാലിലെ മാംസം കടിച്ചെടുത്തു, തലയ്ക്കും കൈവിരലിനും പരുക്ക്

പാലക്കാട്: വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വയോധികയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. പാലക്കാട് തൃത്താല ഒദളൂരിലെ ഭാര്‍ഗവി(73)യെ ആണ് തെരുവുനായ ആക്രമിച്ചത്. ഇവരുടെ പിന്‍കാലിലെ മാംസം തെരുവുനായ കടിച്ചെടുത്തു, തലയ്ക്കും കൈവിരലിനും പരുക്കുണ്ട്.

നിലവിളികേട്ട് വീട്ടിനകത്തുണ്ടായിരുന്നവര്‍ ഓടിയെത്തുമ്പോഴേക്കും നായ ഓടിപ്പോയി. ഗുരുതരമായ പരിക്കുകളോടെ ഭാര്‍ഗവിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം തൃശൂര്‍ എരുമപ്പെട്ടിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ കിടപ്പുരോഗിയായ വയോധിക മരിച്ചിരുന്നു. മനോനില തെറ്റിയ ഇവരുടെ മകന് പരിക്കേല്‍ക്കുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page