പിതാവ് രണ്ടാം വിവാഹത്തിന് 9 ലക്ഷം രൂപ മോഷ്ടിച്ചെന്ന് 10 വയസ്സുകാരനായ മകന്റെ പരാതി; മുതലും പലിശയും തിരിച്ചുനല്‍കാന്‍ കോടതിവിധി
ബീജിംഗ്: തന്റെ സമ്പാദ്യം മുഴുവനും പിതാവ് മോഷ്ടിച്ചെന്ന 10 വയസ്സുകാരനായ മകന്റെ പരാതിയില്‍ പണവും പലിശയും തിരിച്ചുനല്‍കാന്‍ കോടതി വിധിച്ചു. വടക്കന്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷെങ്ഷൗവില്‍ നിന്നുള്ള 10 വയസ്സുകാരന്‍ സിയാവോഹുയ് ആണ് പിതാവിനെതിരെ കോടതിയില്‍ പരാതി നല്‍കിയത്. പിതാവ് രണ്ടാം വിവാഹത്തിനായി തനിക്ക് ലഭിച്ച സമ്മാനത്തുക താനറിയാതെ മോഷ്ടിച്ചെന്നാണ് കുട്ടിയുടെ പരാതി. ബാങ്കിലുണ്ടായിരുന്ന തന്റെ 80,000 യുവാന്റെ (ഒമ്പതുലക്ഷത്തിന്റെ) നിക്ഷേപമാണ് അച്ഛന്‍ മോഷ്ടിച്ചതെന്നും പരാതിയില്‍ പറയുന്നു. പുതുവത്സരത്തിന് തനിക്ക് ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും നല്‍കിയ …