പാകിസ്ഥാൻ അഫ്ഗാനെതിരെ യുദ്ധം പ്രഖ്യാപിച്ചു: കാബുളിലും കണ്ടഹാറിലും ബോംബ് ആക്രമണം

ഇസ്ലാമാബാദ്: സംഘർഷം രൂക്ഷമായ തിനെതുടർന്നു അഫ്ഗാൻ,പാകിസ്ഥാൻ അക്രമങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാനെതിരേയുള്ള പാകിസ്ഥാൻ ആക്രമണത്തിനേയും അഫ്ഗാന്റെ തിരിച്ചടിയെയും തുടർന്ന് പാകിസ്ഥാൻ അഫ്ഗാനെതിരെ പരസ്യ യുദ്ധം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തങ്ങൾക്ക് നേരെ പാകിസ്ഥാൻ നടത്തിയ അക്രമത്തിനെതിരെ അഫ്ഗാനിസ്ഥാൻ അതി രൂക്ഷമായി പ്രത്യാക്രമണം നടത്തിയിരുന്നു. “ഞങ്ങളുടെ ക്ഷമ നശിച്ചു.ഇനി പരസ്യയുദ്ധം”പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് എക്സിൽ പറഞ്ഞു.കാബുളിൽ 3 ഭീകര സ്ഫോടനം ഉണ്ടായതായി അഫ്ഗാനിസ്ഥാൻ വക്താവ് ബെബിഹുല്ല മുജാഹിദ് സ്ഥിരീകരിച്ചു. കണ്ടഹാറിലും പാകിസ്ഥാൻ ആക്രമിക്കുന്നു.പക്ട്ടിയയിലും ആക്രമം തുടരുന്നു.ടോർക്കാൻ മേഖലയിൽ നിരവധി സാധാരണ ജനങ്ങൾക്ക് പരിക്കേറ്റു. 8 അഫ്ഗാൻ സൈനികരും കൊല്ലപ്പെട്ടതായി വക്താവ് വെളിപ്പെടുത്തി.കാബൂളി ലെയും കണ്ട ഹാറിലെ യും പകത്യയിലെയും ഭീകരതാവളങ്ങൾ തകർത്തതായി പാകിസ്ഥാൻ അവകാശപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page