കുമ്പളയില്‍ പൊതു സ്ഥലത്ത് മദ്യവില്‍പ്പന; പാക്കറ്റ് മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കുമ്പള, കുബണൂരില്‍ പൊതു സ്ഥലത്ത് മദ്യവില്‍പ്പന നടത്തുകയായിരുന്ന യുവാവ് അറസ്റ്റില്‍. മംഗല്‍പ്പാടി, പ്രതാപ് നഗറിലെ അഭിഷേകി (31)നെയാണ് കുമ്പള എസ് ഐ ആനന്ദകൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ കുബണൂര്‍, എ ടി എസ് ഗ്രൗണ്ടിനു സമീപത്തു വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നു പൊലീസ് അറിയിച്ചു. പ്രതിയില്‍ നിന്നു 180 മില്ലിയുടെ 26 ടെട്രാപാക്കറ്റ് മദ്യം പിടികൂടിയതായി കൂട്ടിച്ചേര്‍ത്തു.
പൊലീസ് സംഘത്തില്‍ അസി. സബ് ഇന്‍സ്‌പെക്ടര്‍ സുരേഷും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചു; അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, കത്തികൊണ്ട് കുത്താനും ശ്രമം, നരഹത്യാശ്രമകേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page