യുട്യൂബ് ചാനലിലൂടെ അതിജീവിതമാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തി; ആര്‍. ശ്രീലേഖയ്‌ക്കെതിരെ കേസ്

തിരുവനന്തപുരം: സ്വന്തം യുട്യൂബ് ചാനലിലൂടെ അതിജീവിതമാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയതിന് പിന്നാലെ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍.ശ്രീലേഖയ്‌ക്കെതിരെ മ്യൂസിയം പൊലീസ് പോക്‌സോ കേസ് എടുത്തു. പ്രായപൂര്‍ത്തിയാകാത്ത അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം വെളിപ്പെടുത്തിയെന്ന് കാട്ടി പൗരാവകാശ പ്രവര്‍ത്തകനായ ആര്‍. ജയചന്ദ്രന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

നിയമത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളയാള്‍ പോക്‌സോ കേസിലെ അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം വെളിപ്പെടുത്തുന്നതും അവഹേളിക്കുന്നതും ഗുരുതര കുറ്റമാണെന്ന് പരാതിയില്‍ പറയുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ പേര് യുട്യൂബ് ചാനലിലൂടെ മുന്‍പ് വെളിപ്പെടുത്തിയെന്നും മറ്റൊരു വീഡിയോയില്‍ കിളിരൂര്‍, കവിയൂര്‍ പീഡനക്കേസുകളിലെ കൊല്ലപ്പെട്ട ഇരകളുടെ പേരും അവരുടെ മാതാപിതാക്കളുടെ വിവരങ്ങളും വെളിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page