പെരിയ കുഞ്ഞിവളപ്പ് തറവാട് ശ്രീ വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവത്തിനു ഭക്തിസാന്ദ്രമായ തുടക്കം; കലവറ നിറയ്ക്കലിനു ആയിരങ്ങളെത്തി

കാസർകോട്:പെരിയ കുഞ്ഞിവളപ്പ് തറവാട് ശ്രീ വയനാട്ട് കുലവൻ തെയ്യം കെട്ടുമഹോത്സവത്തിന് ഭക്തി സാന്ദ്രമായ തുടക്കം. വെള്ളിയാഴ്ചരാവിലെ 10.49ന് നടന്ന കലവറ നിറയ്ക്കൽ ചടങ്ങിൽ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായെത്തിയ ആയിരങ്ങൾ പങ്കെടുത്തു. വൈകിട്ട് 7ന് കൈ വീത്. തുടർന്ന് വയനാട്ട് കുലവൻ തെയ്യം കൂടൽ, തോറ്റം. ശേഷം തറവാട് തെയ്യം കൂടൽ. വിഷ്ണുമൂർത്തി, പൊട്ടൻ തെയ്യം, പന്നിക്കുളത്ത് ചാമുണ്ഡി തോറ്റങ്ങളും ഉണ്ടാകും. ശനിയാഴ്ച പുലർച്ചെ പൊട്ടൻ തെയ്യം, പന്നിക്കുളത്ത് ചാമുണ്ഡി1രാവിലെ 11 ന് വിഷ്ണു മൂർത്തി തെയ്യങ്ങൾ . വൈകിട്ട് 4ന് കാർന്നോൻ തെയ്യത്തിന്റെ വെള്ളാട്ടം. 6 ന് കോരച്ചൻ തെയ്യത്തിന്റെ വെള്ളാട്ടം. രാത്രി 9 ന് കണ്ടനാർ കേളൻ തെയ്യത്തിന്റെ വെള്ളാട്ടവും ബപ്പിടൽ ചടങ്ങും. 11ന് വിഷ്ണു മൂർത്തിയുടെ തോറ്റം , 12ന് വയനാട്ട് കുലവൻ തെയ്യത്തിന്റെ വെള്ളാട്ടം. മാർച്ച്‌ 1ന് രാവിലെ 9ന് കാർന്നോൻ തെയ്യം, 10ന് കോരച്ചൻ തെയ്യം, 11ന് കണ്ടനാർ കേളൻ തെയ്യം, ഉച്ചക്ക് അന്നദാനം. വൈകിട്ട് 3ന് വയനാട്ട് കുലവൻ തെയ്യത്തിന്റെ പുറപ്പാടും ചൂട്ടൊപ്പിക്കൽ ചടങ്ങും. തുടർന്ന് വിഷ്ണു മൂർത്തിയുടെ പുറപ്പാട്, പെരിയ തറവാട്ടിലേക്ക് തെയ്യങ്ങളുടെ എഴുന്നള്ളത്തും തിരിച്ചെഴുന്നള്ളത്തും. രാത്രി 10ന് മറ പിളർക്കൽ, തുടർന്ന് കൈ വീത് ചടങ്ങോടെ ഉത്സവം സമാപിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page