നീര്‍ച്ചാല്‍, മെനസിനപ്പാറയില്‍ നിന്നു കാണാതായ ഐ ടി വിദ്യാര്‍ത്ഥിനി പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ വിവാഹിതയായി; വരന്‍ നെല്ലിക്കുന്ന് സ്വദേശി

കാസര്‍കോട്: ഐ ടി ഐയിലേയ്ക്ക് പോയ ശേഷം കാണാതായ വിദ്യാര്‍ത്ഥിനിയും കാമുകനും തമ്മില്‍ പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. നീര്‍ച്ചാല്‍, മെനസിനപ്പാറയിലെ പുഷ്പലതയുടെ മകള്‍ കെ യജ്ഞശ്രീ (20)യും കാസര്‍കോട്, നെല്ലിക്കുന്ന്, ഓവര്‍ബ്രിഡ്ജിനു സമീപത്തെ ഹിതേഷുമാണ് വ്യാഴാഴ്ച വിവാഹിതരായത്. ഇരുവരും വെള്ളിയാഴ്ച ഹാജരാകുമെന്ന് അറിയിച്ചതായി കുമ്പള പൊലീസ് പറഞ്ഞു.
സീതാംഗോളി ഐ ടി ഐയിലെ വിദ്യാര്‍ത്ഥിനിയാണ് യജ്ഞശ്രീ.പതിവുപോലെ വ്യാഴാഴ്ച രാവിലെ ഐ ടി ഐയിലേയ്ക്ക് പോയതായിരുന്നു. എന്നാല്‍ ക്ലാസിനു പോകാതെ കുമ്പള റെയില്‍വെ സ്‌റ്റേഷനില്‍ എത്തി കണ്ണൂര്‍ ഭാഗത്തേയ്ക്കുള്ള ട്രെയിനില്‍ കയറി പോവുകയായിരുന്നുവെന്നു മാതാവ് കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് യജ്ഞശ്രീയും ഹിതേഷും തമ്മിലുള്ള വിവാഹം പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ നടന്നതായുള്ള വിവരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page