മലാപ്പറമ്പ് പെൺവാണിഭ കേസ്: പ്രതി ചേർത്ത 2 പൊലീസുകാർക്ക് സസ്പെൻഷൻ, ഇനിയും പ്രതികളുണ്ടാകുമെന്ന് സൂചന
കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ പ്രതിചേർത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോഴിക്കോട് വിജിലൻസിലെയും കൺട്രോൾ റൂമിലെയും ഡ്രൈവർമാരായ കെ. ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. മലാപ്പറമ്പിൽ അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്ത് പെൺവാണിഭം നടത്തിയെന്ന കേസാണിത്. കേസിലെ പ്രധാന പ്രതിയായ ബിന്ദുവുമായി 2 പൊലീസുകാരും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ബിന്ദുവുമായി ഇരുവരും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. പെൺവാണിഭ കേന്ദ്രത്തിലെ നിത്യ സന്ദർശകരായിരുന്നു ഇവരെന്നും കണ്ടെത്തിയതോടെയാണ് …