കോഴിക്കോട്: വടകര കൈനാട്ടിയിൽ നിർത്തിയിട്ട കാറിൽ കണ്ടെത്തിയ തോക്ക് ഒറിജിനൽ അല്ലെന്ന് പൊലീസ് സ്ഥിരീകരണം. 2 ദിവസമായി റോഡരികിൽ നിർത്തിയിട്ടിരുന്ന ഡൽഹി റജിസ്ട്രേഷനിലുള്ള കാറിലാണ് തോക്ക് കണ്ടത്. കാർ നിർത്തിയിട്ടിരിക്കുന്നതിൽ സംശയം തോന്നിയ നാട്ടുകാർ നോക്കിയപ്പോഴാണ് തോക്ക് കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. ഉടമകളുമായി ബന്ധപ്പെട്ടപ്പോൾ കളിത്തോക്കാണെന്ന വിശദീകരണമാണ് ലഭിച്ചത്. തുടർന്ന് ഉടമയെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. കാർ കേടായതു കൊണ്ടാണ് നിർത്തിയിട്ടിട്ടു പോയതെന്ന് ഉടമ പറഞ്ഞു. പരിശോധനകളിൽ തോക്ക് ഒറിജിനൽ അല്ലെന്ന് കണ്ടെത്തിയതോടെ ഇയാളെ വിട്ടയച്ചു.








