ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വർഷം ഒളിവിൽ: ആദിവാസി ഊരിനു സമീപം ഒളിസങ്കേതത്തിൽ നിന്നു പിടികൂടി പൊലീസ്

ആലപ്പുഴ: 13 വർഷം ഒളിവിലായിരുന്ന മോഷണക്കേസ് പ്രതിയെ പാലക്കാട്ടെ ആദിവാസി ഊരിനു സമീപത്തു നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വെൺമണി സ്വദേശി വടക്കേതിൽ ഷിജുവാണ് പിടിയിലായത്. വെൺമണി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ രണ്ടാം പ്രതിയായിരുന്ന ഷിജു 2012ൽ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തുടർന്ന് എറണാകുളം, മണ്ണാർകാട്, അഗളി എന്നിവിടങ്ങളിൽ ഡ്രൈവറായി ജോലി ചെയ്തു. കേസിൽ വിചാരണയ്ക്കു ഹാജരാകാത്തതോടെ കോടതി ഷിജുവിനെ പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എന്നാൽ അടുത്തിടെ പാലക്കാട് ജില്ലയിലെ ഒസസ്തിയൂർ എന്ന ആദിവാസി ഊരിനു സമീപം ഷിജുവിന്റെ ഒളിസങ്കേതത്തെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചത്. തുടർന്ന് പൊലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page