സുഭാഷ് വനശ്രീയുടെ പൊരുത് ഹ്രസ്വ ചിത്രം ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ സ്വിച്ച് ഓണ്‍ ചെയ്തു

കാസര്‍കോട്: വിദ്യാലയങ്ങളിലെ കൊഴിഞ്ഞു പോക്കിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനു വനിതാ ശിശുവികസന വകുപ്പിന്റെ കാസര്‍കോട് ശിശു സംരക്ഷണ യൂണിറ്റ് തയ്യാറാക്കിയ ‘പൊരുത്’ ഹ്രസ്വചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി ഐസക്, രമ്യ ഹരി പ്രസംഗിച്ചു.
വിദ്യാലയങ്ങളിലെ കൊഴിഞ്ഞു പോക്കിനു പ്രധാനകാരണം ജില്ലയിലെ ഉള്‍നാടന്‍ ജീവിത സാഹചര്യങ്ങളാണെന്നു ഗ്രാമാന്തരങ്ങളിലെ അനുഷ്ഠാനങ്ങളിലൂടെ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയ സുഭാഷ് വനശ്രീ എടുത്തുകാട്ടുന്നു.
കോഴിപ്പോരടക്കമുള്ള ഗ്രാമീണ വിനോദങ്ങളും അനുഷ്ഠാനങ്ങളും പ്രകൃതിയുടെ സ്‌നിഗ്ദ്ധ സൗന്ദര്യവും ഗ്രാമീണ ജീവിതവും കൊണ്ടു സമ്പന്നമായ പൊരുതിന്റെ ദൃശ്യചാരുത കാണികളുടെ മനസ്സിനെ മുട്ടി ഉണര്‍ത്തുന്നു. വിനു നാരായണനാണ് സംവിധായകന്‍. മാസ്റ്റര്‍ ശ്രീഹരി, രാമചന്ദ്രന്‍ പി എം, റീത്ത പെരുമ്പള, നിര്‍മ്മല്‍ കുമാര്‍ കാടകം, ഷുഹൈബ്, സുഭാഷ് വനശ്രീ, നിശാന്ത്, മധു കണ്ണന്‍, സജിത, ശ്രീനാഥ് നാരായണന്‍, കൃഷ്ണകുമാര്‍, മനു, രാജേഷ്, കൃഷ്ണന്‍, സതീശന്‍, സുരേഷ്, കേശവന്‍, ശങ്കരന്‍ സി എച്ച്, ഉണ്ണികൃഷ്ണന്‍, സത്യന്‍, ആരാധ്യ പി, മനോജ് സി എസ്, അമോദ്, അനിത്ത്, ശിവാനന്ദ് കെ പി, അമൂല്യ ആര്‍, അതുല്യ ഗോപി, ശിവാനി, ശിവന്യ, രൂപേഷ് ഉള്‍പ്പെടെയുള്ള ബന്തടുക്ക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, എസ് പി സി യൂണിറ്റ് അംഗങ്ങള്‍, നാട്ടുകാര്‍ ചിത്രത്തില്‍ വേഷമിട്ടു. ക്യാമറ മണി ബി ടിയും കലാസംവിധാനം നരനും സംഗീത സംവിധാനം ജയകാര്‍ത്തിയും നിര്‍വ്വഹിച്ചു. സുഭാഷ് വനശ്രീയുടെ കാപ്പുകോല്‍ ഹ്രസ്വചിത്രം നിരവധി ദേശീയ- അന്തര്‍ ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page