നെല്ലിക്കുന്നു കല്‍മാഡി പുഴ കരകവിഞ്ഞു; നാട്ടുകാര്‍ ആശങ്കയില്‍

കാസര്‍കോട്: നെല്ലിക്കുന്നിനും ബങ്കരക്കുന്നിനും കടപ്പുറത്തിനുമിടക്കുള്ള കല്‍മാഡി പുഴ കരകവിഞ്ഞു. ശക്തമായി തുടരുന്ന മഴയില്‍ പുഴ കരകവിഞ്ഞു കുത്തിയൊഴുകുകയാണ്. ഇതു സമീപവാസികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കല്‍മാഡി പുഴയോടു ചേര്‍ന്നുള്ള വയലുകളും മഴവെള്ളത്തില്‍ മൂടിക്കഴിഞ്ഞു. അണക്കെട്ടിലൂടെ ആളുകള്‍ യാത്ര ചെയ്യുന്നെങ്കിലും എല്ലാവരും കടുത്ത ഭീതിയിലാണ്. ഈ ഭാഗത്തുള്ള വീടുകളുടെ മുറ്റത്തും വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. മഴ തുടര്‍ന്നാല്‍ വീടുകളിലും വെള്ളം കയറിയേക്കുമെന്നും ആശങ്കയുണ്ട്.

ഉള്ളാളില്‍ വീടിന് മുകളില്‍ മതില്‍ ഇടിഞ്ഞ് വീണ് 10 വയസുകാരി മരിച്ചു

ഉള്ളാള്‍: വ്യാഴാഴ്ച വൈകീട്ടുണ്ടായ കനത്തമഴയില്‍ ഉള്ളാളില്‍ വീടിന് മുകളില്‍ മതില്‍ ഇടിഞ്ഞ് വീണ് 10 വയസുകാരി മരിച്ചു. ബല്‍മ കനകരെയിലുള്ള നൗഷാദിന്റെ മകള്‍ നയീമയാണ് മരിച്ചത്. നൗഷാദിന്റെ വീടിന് പിന്നിലെ കുന്നും സംരക്ഷണ ഭിത്തിയും ഇടിഞ്ഞുവീണാണ് അപകടം. ചുമരിന്റെ ഒരു ഭാഗം ജനാലയിലൂടെ മുറിയിലേക്ക് വീഴുകയായിരുന്നു. കുട്ടി മണ്ണിനടിയില്‍ കുടുങ്ങിപ്പോയി. രക്ഷാപ്രവര്‍ത്തനം നടത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മോണ്ടെപദവിലുണ്ടായ മറ്റൊരു സംഭവത്തില്‍, മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ മണ്ണിനടിയില്‍ കുടുങ്ങി. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ(50)ആണ് …

ഹവ്യക ബ്രാഹ്‌മണ വിഭാഗം സംവരണ അര്‍ഹതാ പട്ടികയില്‍; ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു

കാസര്‍കോട്: ഹവ്യക ബ്രാഹ്‌മണ വിഭാഗത്തെ മുന്നോക്ക സംവരണ അര്‍ഹതക്കുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗത്തില്‍പ്പെട്ടവരുടെ ലിസ്റ്റ് 2021 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ ലിസ്റ്റില്‍ മുന്നോക്ക വിഭാഗത്തില്‍ പെട്ട ഹവ്യക ബ്രാഹ്‌മണ വിഭാഗത്തെ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ കാസര്‍കോട് ഹവ്യക ഭാരതി സേവാ ട്രസ്റ്റ് പ്രസിഡന്റ് വെങ്കടഗിരി, സെക്രട്ടറി കൃഷ്ണപ്രസാദ് കോട്ടക്കണി എന്നിവരുടെ നേതൃത്വത്തില്‍ സര്‍ക്കാരിനു നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഇത്. നിവേദനം സംബന്ധിച്ചു 2021 ഒക്ടോബര്‍ 26നു കാസര്‍കോട്ട് …

എം സ്വരാജ് നിലമ്പൂരിൽ ഇടതു സ്ഥാനാർത്ഥി; പോരാട്ടം കനക്കുo

തിരുവനന്തപുരം: നിലമ്പൂർ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാർത്ഥിയായി എം.സ്വരാജ് മത്സരിക്കും. സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആണ് സ്വരാജിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.ഡി.വൈ.എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയായ എം.സ്വരാജ് നിലവിൽസി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. 2016 ൽ തൃപ്പൂണിത്തറ മണ്ഡലത്തിൽ നിന്നു എം.സ്വരാജ് വിജയിച്ചിരുന്നു. 20 21 ൽ വീണ്ടും മത്സര രംഗത്തിറങ്ങിറങ്ങിയെങ്കിലും വിജയം വരിക്കാൻ കഴിഞ്ഞില്ല.നിലമ്പൂർ മണ്ഡലം സ്വരാജിന്റ സ്വന്തം മണ്ഡലമാണെന്നും ശക്തമായ പോരാട്ടം നടത്താൻ കഴിയുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.ഇടതു സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ നില …

പെര്‍ള-കാട്ടുകുക്കെ റോഡ് തകര്‍ത്തു കുളമാക്കിയത് സര്‍ക്കാര്‍; പിഡബ്ല്യുഡി ഏറ്റെടുത്ത റോഡ് തിരിച്ചു പഞ്ചായത്തിനു നല്‍കണം: സോമശേഖരന്‍

പെര്‍ള: പഞ്ചായത്തില്‍ നിന്നു സര്‍ക്കാര്‍ ഏറ്റെടുത്ത പെര്‍ള-കാട്ടുകുക്കെ റോഡ് തകര്‍ത്തു കുളമാക്കിയതിന്റെ ഉത്തരവാദി പിഡബ്ല്യുഡിയാണെന്ന് എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര കുറ്റപ്പെടുത്തി. റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ പഞ്ചായത്തിനു തിരിച്ചു നല്‍കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന റോഡ് പിഡബ്ല്യുഡി ഏറ്റെടുത്ത ശേഷം അറ്റകുറ്റപ്പണികളൊന്നും നടത്താത്തതിനെ തുടര്‍ന്നു റോഡ് മുഴുവന്‍ കുളവും കുഴികളുമായി മാറിക്കഴിഞ്ഞു. മഴ കൂടിയായതോടെ റോഡ് പൂര്‍ണ്ണമായി കുളമായ സ്ഥിതിയിലാണ്. റോഡ് ഗതാഗത യോഗ്യമാക്കണമെന്നു നിരവധി തവണ ആവശ്യപ്പെട്ടിട്ടും പിഡബ്ല്യുഡി ഉണ്ട …

പ്രളയ സാധ്യത മുന്നറിയിപ്പ്; കാര്യങ്കോട്, നീലേശ്വരം, മൊഗ്രാല്‍, ഉപ്പള പുഴകളില്‍ ജലനിരപ്പുയരുന്നു

തിരുവനന്തപുരം: കനത്തമഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ പുഴകളില്‍ ജലനിരപ്പുയര്‍ന്നു. പ്രളയസാധ്യത മുന്നില്‍ കണ്ട് സംസ്ഥാനത്തെ 16 നദികള്‍ക്ക് സമീപമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചന്‍കോവില്‍, പമ്പ, കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍, നീലേശ്വരം, ഉപ്പള എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ; കണ്ണൂര്‍ ജില്ലയിലെ പെരുമ്പ, കുപ്പം, കാസര്‍കോട് ജില്ലയിലെ കാര്യങ്കോട്, കൊല്ലം ജില്ലയിലെ പള്ളിക്കല്‍, കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ പമ്പ, അച്ചന്‍കോവില്‍, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, വയനാട് ജില്ലയിലെ …

ടൈലേര്‍സ് അസോസിയേഷന്‍ നേതാവ് സുന്ദര കോഹിനൂര്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ആദ്യകാല ടൈലറും കേരള ടൈലേര്‍സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന കുഡ്‌ലു, കാളിയങ്ങാട്ടെ സുന്ദര കോഹിനൂര്‍ (80) അന്തരിച്ചു. പ്രശസ്ത യക്ഷഗാന കലാകാരനായിരുന്ന പരേതനായ ബണ്ണത കുട്ട്യപ്പുവിന്റെ മകനാണ്. നുള്ളിപ്പാടി അയ്യപ്പ ക്ഷേത്ര നിര്‍മ്മാണത്തില്‍ സജീവമായി പങ്കെടുത്തിരുന്ന സുന്ദര യക്ഷഗാന കലാകാരന്‍ കൂടിയായിരുന്നു.ഭാര്യ: കമലാക്ഷി. മക്കള്‍: ചിത്ര, രൂപ, സജ്ഞയ്, ശ്രീകാന്ത്. മരുമക്കള്‍: പ്രസന്ന, ശില്‍പ, അരവിന്ദ. സഹോദരങ്ങള്‍: ഭാസ്‌ക്കര, പ്രഭാകര, രവി, ബേബി, പരേതരായ ചന്ദ്ര, മാധവ.

ചെര്‍ക്കള, കുണ്ടടുക്കത്ത് ദേശീയ പാത നിര്‍മ്മാണ സ്ഥലത്ത് വന്‍ വിള്ളല്‍; ഇരുപതോളം വീടുകള്‍ ഭീഷണിയില്‍, മധൂരില്‍ കളനാട് സ്വദേശിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി

കാസര്‍കോട്: ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു. ചെര്‍ക്കള, കുണ്ടടുക്കയിലാണ് വെള്ളിയാഴ്ച്ച രാവിലെ വിള്ളല്‍ കാണപ്പെട്ടത്. വിള്ളലിന്റെ വലുപ്പം കൂടി വരികയാണെന്ന് നാട്ടുകാര്‍ പറയുന്നു. പാലം നിര്‍മ്മിക്കാനായി എടുത്ത വലിയ കുഴികളില്‍ വെള്ളം നിറഞ്ഞതാണ് വിള്ളലിനു ഇടയാക്കിയതത്രെ. വിവരമറിഞ്ഞ് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ സ്ഥലത്തെത്തി. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, വില്ലേജ് ഓഫീസര്‍ ചന്ദ്രശേഖരന്‍, വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്‍, എസ്.ഐ. പ്രതീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. വിള്ളല്‍ വലുതായി മണ്‍തിട്ട തകര്‍ന്നാല്‍ …

വെള്ളപൊക്കം: മുളിയാറില്‍ 18 കുടുംബങ്ങളെയും മൊഗ്രാലില്‍ ഏഴ് പേരെയും മാറ്റി പാര്‍പ്പിച്ചു, 50 വീടുകളില്‍ വെള്ളം കയറി, രക്ഷകരായി ഫയര്‍ ഫോഴ്‌സ്

കാസര്‍കോട്: ശക്തമായ മഴയെ തുടര്‍ന്ന് കാസര്‍കോട് താലൂക്കിലെങ്ങും ജലനിരപ്പ് ഉയരുന്നു. താഴ്ന്ന പ്രദേശങ്ങളിലും പുഴകളിലും വെള്ളം കയറിയതോടെ വീടുകളിലേയ്ക്കു വെള്ളം ഇരച്ചെത്തി. മുളിയാര്‍ വില്ലേജില്‍ 18 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ദുരിതാശ്വാസ ക്യാമ്പ് തുറക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.മൊഗ്രാല്‍ പുത്തൂരില്‍ 9,10,11 വാര്‍ഡുകളില്‍ വെള്ളം കയറി. കൂഡ്‌ലു തോടില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളം കയറാന്‍ ഇടയാക്കിയതെന്നു പറയുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3.50 മണിയോടെ വീടുകളിലേയ്ക്ക് വെള്ളം കയറിയതോടെയാണ് ഉറങ്ങികിടന്നവര്‍ വിവരം അറിഞ്ഞത്. ഇരുനില വീടുകള്‍ ഉള്ളവര്‍ മുകളിലത്തെ …

കനത്ത മഴയിൽ ട്രാക്കിൽ മരം വീണു: ട്രെയിനുകൾ വൈകി ഓടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ പലയിടത്തും ട്രാക്കിൽ മരം വീണതോടെ ട്രെയിനുകൾ വൈകിയോടുന്നു.തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് വൈകി പുറപ്പെടും. 5.55 ന് സർവീസ് ആരംഭിക്കേണ്ട ട്രെയിൻ 8.45നാകും പുറപ്പെടുക. പെയറിങ് ട്രെയിൻ വൈകിയതാണ് കാരണം. കോഴിക്കോട് നിന്ന് ഇന്നലെ ഉച്ചയ്ക്ക് 1.45ന് സര്‍വീസ് ആരംഭിച്ച ട്രെയിന്‍ ഇന്ന് പുലര്‍ച്ചെ 1.41 നാണ് തിരുവനന്തപുരത്ത് എത്തിയത്.തിരുവനന്തപുരം- ഗുരുവായൂര്‍ എക്സ്പ്രസ് 2 മണിക്കൂർ വൈകിയോടുന്നു.ഇന്നലെ മലബാർ , മാവേലി , ഇൻറർസിറ്റി , ഷാലിമാർ , പരശുറാം …

പാല്‍ വാങ്ങാന്‍ പോയ പത്താം ക്ലാസുകാരനെ സഹപാഠി വെടിവച്ചു കൊന്നു

ചണ്ഡീഗഡ്: ഹരിയാനയില്‍ പത്താം ക്ലാസുകാരനെ സഹപാഠി വെടിവച്ചു കൊന്നു. ഹിസാര്‍ സ്വദേശിയായ ഭീക്ഷിത് (15) ആണ് കൊല്ലപ്പെട്ടത്. സഹപാഠിയായ 15 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരും തമ്മില്‍ 2 വര്‍ഷത്തോളമായി നിലനില്‍ക്കുന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ തര്‍ക്കത്തിന്റെ കാരണം വ്യക്തമല്ല. ഇതു കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്. വ്യാഴാഴ്ച രാവിലെ പാല്‍ വാങ്ങുന്നതിനായി സ്‌കൂട്ടറില്‍ പോയ ദീക്ഷിതിനെ പ്രതി റെയില്‍വേ ലൈനിനു സമീപത്തെ കുറ്റിക്കാട്ടിലേക്ക് വിളിച്ചു വരുത്തി. ശേഷം സൈനികനായിരുന്ന മുത്തച്ഛന്റെ തോക്ക് ഉപയോഗിച്ച് …

മഞ്ചേശ്വരം മേഖലയില്‍ പരക്കെ വെള്ളപ്പൊക്കം; കുന്നിടിച്ചല്‍, ഗതാഗത തടസ്സം, പുഴകള്‍ കരകവിഞ്ഞു

മഞ്ചേശ്വരം: മഞ്ചേശ്വരം മേഖലയില്‍ അതിരൂക്ഷമായിത്തുടരുന്ന കാലവര്‍ഷത്തില്‍ പുഴകള്‍ കരകവിഞ്ഞു. മണ്ണിടിച്ചിലും മരങ്ങളുടെ കടപുഴകി വീഴ്ചയും തുടരുകയാണ്. ഗതാഗതം താറുമാറായി.മലയോര ഹൈവെയിലെ പൈവളിഗെക്കും മിയാപ്പദവിനുമിടയില്‍ മണ്ണിടിഞ്ഞു. ഇതിനെ തുടര്‍ന്നു ഗതാഗത തടസ്സവും അനുഭവപ്പെട്ടു. നാട്ടുകാരും അധികൃതരും മണ്ണു നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.മംഗല്‍പാടി പഞ്ചായത്തിലെ കുബണൂരില്‍ സുവര്‍ണ്ണ ഗിരിപ്പുഴ കരകവിഞ്ഞു. കുഞ്ചത്തൂരില്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്നു റോഡ് മുങ്ങി. ശ്രീശാസ്താ അമ്പലത്തില്‍ വെള്ളം കയറി. അഞ്ചു വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.ലാല്‍ബാഗ്-കുതിരപ്പടവ് റോഡിലെ സിറന്തടുക്കയില്‍ കുന്ന് ഇടിഞ്ഞു വീണു. കുന്നിലുണ്ടായിരുന്ന …

മൊഗ്രാല്‍ പുത്തൂര്‍, കല്ലങ്കൈയില്‍ 15 കാരനെ കാണാതായി

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍, കല്ലങ്കൈയില്‍ 15 കാരനെ കാണാതായതായി പരാതി. ബംഗ്‌ളൂരു, മാച്ചോഹള്ളിയിലെ ഗംഗാ ഹനുമയ്യയുടെ മകന്‍ ജി. നന്ദ (15) നെയാണ് കാണാതായത്. മാതാവ് എ. രേണുക നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കല്ലങ്കൈയിലെ ക്വാര്‍ട്ടേഴ്‌സിലാണ് ഗംഗാ ഹനുമയ്യയും കുടുംബവും താമസിക്കുന്നത്. 28ന് രാവിലെ 9ന് വീട്ടില്‍ നിന്നു പോയ മകന്‍ പിന്നീട് തിരിച്ച് വന്നിട്ടില്ലെന്നു മാതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മംഗ്‌ളൂരുവിലും റെയില്‍വെ ട്രാക്കില്‍ മരം കടപുഴകി വീണു; ട്രെയിന്‍ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു

മംഗ്‌ളൂരു: മംഗ്‌ളൂരുവിനടുത്തു റെയില്‍വെ ട്രാക്കില്‍ മരം കടപുഴകി വീണു വീണ്ടും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂര്‍ മേഖലയില്‍ മരം വീണ് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ച് അധികം കഴിയും മുമ്പാണ് മംഗ്‌ളൂരുവില്‍ അപകടമുണ്ടായത്. ഇതു മൂലം മംഗ്‌ളൂരു സെന്‍ട്രലില്‍ നിന്നു കോഴിക്കോടു ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിലച്ചു. കണ്ണൂര്‍ ഭാഗത്തു നിന്നു മംഗ്‌ളൂരുവിലേക്കു പോകുന്ന ട്രെയിനുകള്‍ മംഗ്‌ളൂരു ജംഗ്ഷന്‍ വരെ പോയ്‌ക്കൊണ്ടിരിക്കുന്നു. ജംഗ്ഷനില്‍ നിന്ന് മംഗ്‌ളൂരു സെന്‍ട്രലിലേക്ക് ഉള്ള ട്രെയിനുകള്‍ നിറുത്തിവച്ചിരിക്കുകയാണ്.അതിനിടയില്‍ ട്രാക്കില്‍ വീണ മരം മുറിച്ചു …

ആദ്യ വിവാഹത്തിലെ ഭര്‍ത്താവ് മരണപ്പെട്ടു; രണ്ടാം ഭര്‍ത്താവില്‍ നിന്നു വിവാഹ മോചനം നേടി, മൂന്നാം വിവാഹത്തിനു പത്ര പരസ്യം നല്‍കിയ യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; തൃശൂര്‍ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: മൂന്നാം വിവാഹത്തിനായി പത്രപരസ്യം നല്‍കിയ യുവതിയെ വിവിധ സ്ഥലങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തതായി പരാതി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 34 കാരിയുടെ പരാതിയില്‍ കാസര്‍കോട് വനിതാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തൃശൂര്‍, കയ്പമംഗലം സ്വദേശി പ്രശാന്ത് എന്ന ഷോബിക്കെതിരെയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ സമാന കേസുകള്‍ ഉള്ളതായി പൊലീസ് സംശയിക്കുന്നു. 2023 ജൂണ്‍ മാസം മുതല്‍ സെപ്തംബര്‍ വരെ വിവിധ ദിവസങ്ങിലാണ് പീഡിപ്പിച്ചതെന്നാണ് കേസ്. കാസര്‍കോട്, മൂന്നാര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ …

മഞ്ചേശ്വരത്ത് നിര്‍ത്തിയിട്ടിരുന്ന കാറും സ്‌കൂട്ടറും ബൈക്കും ഒഴുകി പോയി

കാസര്‍കോട്: കനത്ത മഴയില്‍ കാറും സ്‌കൂട്ടറും ബൈക്കും ഒഴുകി പോയി. മഞ്ചേശ്വരം, മജിബയല്‍, പട്ടത്തൂരിലാണ് സംഭവം. വീടുകളിലേക്ക് വാഹനങ്ങള്‍ പോകാന്‍ റോഡില്ലാത്തതിനാല്‍ വയലരുകിലാണ് വാഹനങ്ങള്‍ പതിവായി നിര്‍ത്തിയിടാറ്. വ്യാഴാഴ്ച്ച രാത്രി നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഒഴുകി പോയ വിവരം വെള്ളിയാഴ്ച്ച രാവിലെയാണ് അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കാര്‍ വയലില്‍ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കാണപ്പെട്ടു. അര്‍പ്പിത് എന്നയാളുടെ കാറാണ് വെള്ളത്തില്‍ മുങ്ങിയത്. വിക്കിത്ത് എന്നിവരുടെ സ്‌കൂട്ടറും ശിവപ്രസാദിന്റെ ബൈക്കും കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ട്.

വെള്ളിക്കോത്ത് വീണച്ചേരിയില്‍ രണ്ട് അപ്പാര്‍ട്ട്‌മെന്റുകള്‍ അപകടഭീഷണിയില്‍; പരിസര പ്രദേശങ്ങളില്‍ മണ്ണിടിഞ്ഞ് വന്‍ അപകടം

കാസര്‍കോട്: കാഞ്ഞങ്ങാട് -വെള്ളിക്കോത്ത് -ചാലിങ്കാല്‍ റോഡിലെ വീണച്ചേരി ഇറക്കത്തില്‍ നിര്‍മാണം പൂര്‍ത്തിയായ രണ്ടു നില അപാര്‍ട്‌മെന്റിന്റെ തറ ഒഴികെയുള്ള അരിക് ഭാഗങ്ങള്‍ മുഴുവന്‍ ഇടിഞ്ഞ് തൊട്ടു താഴത്തെ വീട്ടിലേക്ക് വീണു.വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വീണച്ചേരിയിലെ പൈനി ചന്ദ്രന്‍ നായരുടെ കിടപ്പുമുറിയുടെ ചുമരിലേക്കാണ് കൂറ്റന്‍ മതില്‍ അപ്പാടെ തകര്‍ന്നു വീണത്. അപാര്‍ട്‌മെന്റിന്റെ തറ ഒഴികെയുള്ള ഭാഗങ്ങളിലെ മുഴുവന്‍ മണ്ണും ചെങ്കല്ലുകളും കോണ്‍ക്രീറ്റ് പാളികളും ഉള്‍പ്പെടെ തകര്‍ന്നു വീണു. കൂറ്റന്‍ കോണ്‍ക്രീറ്റ് പാളികള്‍ വീടിന്റെ സണ്‍ഷേഡില്‍ വീണു കിടക്കുകയാണ്. അപാര്‍ട്‌മെന്റിലെ …

പഠന സമ്മര്‍ദം; കുടകിൽ അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

കുടക്: കര്‍ണാടകയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയില്‍. കുടക് ജില്ലയിലാണ് സംഭവം. പത്തൊന്‍പതുകാരിയായ തേജസ്വിനി ആണ് മരിച്ചത്. പൊന്നംപേട്ടിലെ ഹളളിഗാട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് കോഴ്‌സ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.പഠന സമ്മര്‍ദം മൂലമാണ് താന്‍ ജീവിതം അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയുളള വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് കണ്ടെടുത്തു. തനിക്ക് ആറ് വിഷയങ്ങൾ എഴുതിയെടുക്കാനുണ്ടെന്നും പഠനം തുടരാന്‍ താല്‍പ്പര്യമില്ലെന്നും കത്തില്‍ പറയുന്നു. കര്‍ണാടകയിലെ റായ്ച്ചൂര്‍ സ്വദേശിയായ മഹന്തപ്പയുടെ …