പാല്‍ വാങ്ങാന്‍ പോയ പത്താം ക്ലാസുകാരനെ സഹപാഠി വെടിവച്ചു കൊന്നു

ചണ്ഡീഗഡ്: ഹരിയാനയില്‍ പത്താം ക്ലാസുകാരനെ സഹപാഠി വെടിവച്ചു കൊന്നു. ഹിസാര്‍ സ്വദേശിയായ ഭീക്ഷിത് (15) ആണ് കൊല്ലപ്പെട്ടത്. സഹപാഠിയായ 15 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരും തമ്മില്‍ 2 വര്‍ഷത്തോളമായി നിലനില്‍ക്കുന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ തര്‍ക്കത്തിന്റെ കാരണം വ്യക്തമല്ല. ഇതു കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്. വ്യാഴാഴ്ച രാവിലെ പാല്‍ വാങ്ങുന്നതിനായി സ്‌കൂട്ടറില്‍ പോയ ദീക്ഷിതിനെ പ്രതി റെയില്‍വേ ലൈനിനു സമീപത്തെ കുറ്റിക്കാട്ടിലേക്ക് വിളിച്ചു വരുത്തി. ശേഷം സൈനികനായിരുന്ന മുത്തച്ഛന്റെ തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ദീക്ഷിതിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീക്ഷിതിന്റെ വയറിലാണ് വെടിയേറ്റത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page