ഹവ്യക ബ്രാഹ്‌മണ വിഭാഗം സംവരണ അര്‍ഹതാ പട്ടികയില്‍; ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു

കാസര്‍കോട്: ഹവ്യക ബ്രാഹ്‌മണ വിഭാഗത്തെ മുന്നോക്ക സംവരണ അര്‍ഹതക്കുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗത്തില്‍പ്പെട്ടവരുടെ ലിസ്റ്റ് 2021 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ ലിസ്റ്റില്‍ മുന്നോക്ക വിഭാഗത്തില്‍ പെട്ട ഹവ്യക ബ്രാഹ്‌മണ വിഭാഗത്തെ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ കാസര്‍കോട് ഹവ്യക ഭാരതി സേവാ ട്രസ്റ്റ് പ്രസിഡന്റ് വെങ്കടഗിരി, സെക്രട്ടറി കൃഷ്ണപ്രസാദ് കോട്ടക്കണി എന്നിവരുടെ നേതൃത്വത്തില്‍ സര്‍ക്കാരിനു നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഇത്. നിവേദനം സംബന്ധിച്ചു 2021 ഒക്ടോബര്‍ 26നു കാസര്‍കോട്ട് അതു സംബന്ധിച്ചു സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ തെളിവെടുപ്പു നടത്തിയിരുന്നു. കെ. ഗോപാലകൃഷ്ണഭട്ട്, എസ്.ജെ പ്രസാദ്, വൈ.കെ ഗോവിന്ദഭട്ട്, ജയനാരായണ തായന്നൂര്‍, ഡോ. വെങ്കടഗിരി, സൂര്യനാരായണഭട്ട്, ജയപ്രകാശ്, ശിവരാമഭട്ട്, രാജഗോപാല, ശങ്കരനാരായണഭട്ട് എന്നിവര്‍ തെളിവെടുപ്പില്‍ പങ്കെടുത്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page