എം സ്വരാജ് നിലമ്പൂരിൽ ഇടതു സ്ഥാനാർത്ഥി; പോരാട്ടം കനക്കുo

തിരുവനന്തപുരം: നിലമ്പൂർ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാർത്ഥിയായി എം.സ്വരാജ് മത്സരിക്കും. സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആണ് സ്വരാജിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
ഡി.വൈ.എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയായ എം.സ്വരാജ് നിലവിൽസി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. 2016 ൽ തൃപ്പൂണിത്തറ മണ്ഡലത്തിൽ നിന്നു എം.സ്വരാജ് വിജയിച്ചിരുന്നു. 20 21 ൽ വീണ്ടും മത്സര രംഗത്തിറങ്ങിറങ്ങിയെങ്കിലും വിജയം വരിക്കാൻ കഴിഞ്ഞില്ല.
നിലമ്പൂർ മണ്ഡലം സ്വരാജിന്റ സ്വന്തം മണ്ഡലമാണെന്നും ശക്തമായ പോരാട്ടം നടത്താൻ കഴിയുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ഇടതു സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ നില മ്പൂർ മണ്ഡലം ഉപതെരഞ്ഞെടുപ്പു രംഗത്തിന് ചൂടുപിടിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച പി.വി. അൻവർ രാജി വച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിനുകളമൊരുങ്ങിയത്.
ആര്യാടൻ ഷൗക്കത്ത് ആണ് യു ഡി എഫ് സ്ഥാനാർത്ഥി .പി.വി. അൻവർ മത്സര രംഗത്തുണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page