ഉള്ളാളില്‍ വീടിന് മുകളില്‍ മതില്‍ ഇടിഞ്ഞ് വീണ് 10 വയസുകാരി മരിച്ചു

ഉള്ളാള്‍: വ്യാഴാഴ്ച വൈകീട്ടുണ്ടായ കനത്തമഴയില്‍ ഉള്ളാളില്‍ വീടിന് മുകളില്‍ മതില്‍ ഇടിഞ്ഞ് വീണ് 10 വയസുകാരി മരിച്ചു. ബല്‍മ കനകരെയിലുള്ള നൗഷാദിന്റെ മകള്‍ നയീമയാണ് മരിച്ചത്. നൗഷാദിന്റെ വീടിന് പിന്നിലെ കുന്നും സംരക്ഷണ ഭിത്തിയും ഇടിഞ്ഞുവീണാണ് അപകടം. ചുമരിന്റെ ഒരു ഭാഗം ജനാലയിലൂടെ മുറിയിലേക്ക് വീഴുകയായിരുന്നു. കുട്ടി മണ്ണിനടിയില്‍ കുടുങ്ങിപ്പോയി. രക്ഷാപ്രവര്‍ത്തനം നടത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മോണ്ടെപദവിലുണ്ടായ മറ്റൊരു സംഭവത്തില്‍, മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ മണ്ണിനടിയില്‍ കുടുങ്ങി. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ(50)ആണ് മരണപ്പെട്ടത്. രണ്ടുപേരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. കനത്ത മഴയില്‍ ഉള്ളാള്‍ താലൂക്കിലുടനീളം നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. കുമ്പള, കല്ലാപ്പു, ധര്‍മ്മനഗര, ഉച്ചില, തലപ്പാടി, വിദ്യാനഗര്‍, കല്‍ക്കട്ട തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായി. വീടുകളിലേക്ക് വെള്ളം കയറി രാത്രിയില്‍ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page