വെള്ളിക്കോത്ത് വീണച്ചേരിയില്‍ രണ്ട് അപ്പാര്‍ട്ട്‌മെന്റുകള്‍ അപകടഭീഷണിയില്‍; പരിസര പ്രദേശങ്ങളില്‍ മണ്ണിടിഞ്ഞ് വന്‍ അപകടം

കാസര്‍കോട്: കാഞ്ഞങ്ങാട് -വെള്ളിക്കോത്ത് -ചാലിങ്കാല്‍ റോഡിലെ വീണച്ചേരി ഇറക്കത്തില്‍ നിര്‍മാണം പൂര്‍ത്തിയായ രണ്ടു നില അപാര്‍ട്‌മെന്റിന്റെ തറ ഒഴികെയുള്ള അരിക് ഭാഗങ്ങള്‍ മുഴുവന്‍ ഇടിഞ്ഞ് തൊട്ടു താഴത്തെ വീട്ടിലേക്ക് വീണു.
വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വീണച്ചേരിയിലെ പൈനി ചന്ദ്രന്‍ നായരുടെ കിടപ്പുമുറിയുടെ ചുമരിലേക്കാണ് കൂറ്റന്‍ മതില്‍ അപ്പാടെ തകര്‍ന്നു വീണത്. അപാര്‍ട്‌മെന്റിന്റെ തറ ഒഴികെയുള്ള ഭാഗങ്ങളിലെ മുഴുവന്‍ മണ്ണും ചെങ്കല്ലുകളും കോണ്‍ക്രീറ്റ് പാളികളും ഉള്‍പ്പെടെ തകര്‍ന്നു വീണു. കൂറ്റന്‍ കോണ്‍ക്രീറ്റ് പാളികള്‍ വീടിന്റെ സണ്‍ഷേഡില്‍ വീണു കിടക്കുകയാണ്. അപാര്‍ട്‌മെന്റിലെ കിണറിന് തൊട്ടടുത്ത് വരെയുള്ള ഇന്റര്‍ലോക്കും പൂര്‍ണമായും ഇളകിയിട്ടുണ്ട്. ഇടിഞ്ഞു താഴ്ന്ന ഭാഗത്തിനോടു ചേര്‍ന്ന ഭാഗങ്ങള്‍ എത് സമയത്തും ഇടിഞ്ഞു താഴാമെന്ന നിലയിലുമാണ്. ചന്ദ്രന്‍ നായരുടെ വീടിന്റെ മൂന്ന് ജനാലകള്‍ പൂര്‍ണമായും തകര്‍ന്ന് ജനല്‍ച്ചില്ലുകളും കല്ലും മണ്ണും മുറിയിലേക്ക് വീണു കിടക്കുകയാണ്. ശുചിമുറിയുടെ പൈപ്പ് ലൈനും പൂര്‍ണമായും തകര്‍ന്നു. അപാര്‍ട്‌മെന്റ് മുറ്റത്തെ വാട്ടര്‍ ടാപ്പിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ ഉള്‍പ്പെടെ ഇളകിയും ശുചി മുറി പൈപ്പ് ലൈന്‍ ഉള്‍പ്പെടെയുള്ളവ പൂര്‍ണമായും താഴേക്ക് വീണ് മണ്ണില്‍ പുതഞ്ഞും കിടക്കുന്നു. വീടിനും അപാര്‍ട്‌മെന്റിനും ഇടയിലെ വഴിയിലേക്കാണ് ആള്‍പ്പൊക്കത്തില്‍ മണ്ണും കല്ലും വീണത്. ഈ വഴി പൂര്‍ണമായും അടഞ്ഞു. അപകടം പുലര്‍ച്ചെയായതിനാലും അപകട സമയത്ത് വീട്ടില്‍ ആരുമില്ലാതിരുന്നതിനാലും വന്‍ ദുരന്തം ഒഴിവായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page