പ്രളയ സാധ്യത മുന്നറിയിപ്പ്; കാര്യങ്കോട്, നീലേശ്വരം, മൊഗ്രാല്‍, ഉപ്പള പുഴകളില്‍ ജലനിരപ്പുയരുന്നു

തിരുവനന്തപുരം: കനത്തമഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ പുഴകളില്‍ ജലനിരപ്പുയര്‍ന്നു. പ്രളയസാധ്യത മുന്നില്‍ കണ്ട് സംസ്ഥാനത്തെ 16 നദികള്‍ക്ക് സമീപമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചന്‍കോവില്‍, പമ്പ, കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍, നീലേശ്വരം, ഉപ്പള എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ; കണ്ണൂര്‍ ജില്ലയിലെ പെരുമ്പ, കുപ്പം, കാസര്‍കോട് ജില്ലയിലെ കാര്യങ്കോട്, കൊല്ലം ജില്ലയിലെ പള്ളിക്കല്‍, കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ പമ്പ, അച്ചന്‍കോവില്‍, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, വയനാട് ജില്ലയിലെ കബനി എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഈ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം. മഞ്ചേശ്വരം താലൂക്കിലെ ഹൊസബെട്ടുവില്‍ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page