കനത്ത മഴയിൽ ട്രാക്കിൽ മരം വീണു: ട്രെയിനുകൾ വൈകി ഓടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ പലയിടത്തും ട്രാക്കിൽ മരം വീണതോടെ ട്രെയിനുകൾ വൈകിയോടുന്നു.തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് വൈകി പുറപ്പെടും. 5.55 ന് സർവീസ് ആരംഭിക്കേണ്ട ട്രെയിൻ 8.45നാകും പുറപ്പെടുക. പെയറിങ് ട്രെയിൻ വൈകിയതാണ് കാരണം. കോഴിക്കോട് നിന്ന് ഇന്നലെ ഉച്ചയ്ക്ക് 1.45ന് സര്‍വീസ് ആരംഭിച്ച ട്രെയിന്‍ ഇന്ന് പുലര്‍ച്ചെ 1.41 നാണ് തിരുവനന്തപുരത്ത് എത്തിയത്.
തിരുവനന്തപുരം- ഗുരുവായൂര്‍ എക്സ്പ്രസ് 2 മണിക്കൂർ വൈകിയോടുന്നു.ഇന്നലെ മലബാർ , മാവേലി , ഇൻറർസിറ്റി , ഷാലിമാർ , പരശുറാം , നേത്രാവതി , വേണാട് ഉൾപ്പെടെ ട്രെയിനുകൾ വൈകിയാണ് ഓടിയത്. ഇന്നും കൂടുതൽ ട്രെയിനുകൾ വൈകിയോടാൻ സാധ്യതയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page