പെര്‍ള-കാട്ടുകുക്കെ റോഡ് തകര്‍ത്തു കുളമാക്കിയത് സര്‍ക്കാര്‍; പിഡബ്ല്യുഡി ഏറ്റെടുത്ത റോഡ് തിരിച്ചു പഞ്ചായത്തിനു നല്‍കണം: സോമശേഖരന്‍

പെര്‍ള: പഞ്ചായത്തില്‍ നിന്നു സര്‍ക്കാര്‍ ഏറ്റെടുത്ത പെര്‍ള-കാട്ടുകുക്കെ റോഡ് തകര്‍ത്തു കുളമാക്കിയതിന്റെ ഉത്തരവാദി പിഡബ്ല്യുഡിയാണെന്ന് എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര കുറ്റപ്പെടുത്തി. റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ പഞ്ചായത്തിനു തിരിച്ചു നല്‍കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന റോഡ് പിഡബ്ല്യുഡി ഏറ്റെടുത്ത ശേഷം അറ്റകുറ്റപ്പണികളൊന്നും നടത്താത്തതിനെ തുടര്‍ന്നു റോഡ് മുഴുവന്‍ കുളവും കുഴികളുമായി മാറിക്കഴിഞ്ഞു. മഴ കൂടിയായതോടെ റോഡ് പൂര്‍ണ്ണമായി കുളമായ സ്ഥിതിയിലാണ്. റോഡ് ഗതാഗത യോഗ്യമാക്കണമെന്നു നിരവധി തവണ ആവശ്യപ്പെട്ടിട്ടും പിഡബ്ല്യുഡി ഉണ്ട വിഴുങ്ങിയ പോലെ നില്‍ക്കുകയാണ്. ഇതേ ആവശ്യമുന്നയിച്ചു പഞ്ചായത്ത് പ്രസിഡന്റും എംഎല്‍എയും ചേര്‍ന്നു നിവേദനം നല്‍കിയിട്ടും അവഗണിക്കുകയാണെന്നു പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page