മാതാവ് വീട്ടിനകത്ത് മരിച്ച നിലയില്‍; മകന്റെ മൃതദേഹം ടെറസിന് മുകളിലും; ആത്മഹത്യയെന്ന് സൂചന

തൃശൂര്‍: ഒല്ലൂരില്‍ മാതാവിനെയും മകനേയും വീടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് സൂചന. മേല്‍പ്പാലത്തിന് സമീപത്തെ വീടിനുള്ളിലാണ് കാട്ടികുളം അജയന്റെ ഭാര്യ മിനി (56), മകന്‍ ജെയ്തു എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച പുലര്‍ച്ച 5 മണിയോടെ ഭര്‍ത്താവ് അജയനാണ് ഭാര്യ മിനിയെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് അയല്‍ക്കാരെ വിവരമറിയിച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ ടെറസിന് മുകളില്‍ നിന്നാണ് മകന്‍ ജെയ്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. …

ടെക്നോപാര്‍ക്കില്‍ ജോലി വാഗ്ദാനം; ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതികള്‍ പിടിയില്‍

തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതികള്‍ ഓച്ചിറയില്‍ പിടിയില്‍. കുണ്ടറ ഇളംമ്പള്ളൂര്‍ സ്വദേശി വിഷ്ണുപ്രിയ, മരുത്തടി സ്വദേശി മിദ്യദത്ത് എന്നിവരാണ് പിടിയിലായത്. വ്യാജമായി തയ്യാറാക്കിയ അപ്പോയിന്‍മെന്റെ് ലെറ്റര്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ക്ലാപ്പന സ്വദേശിയുടെ മകള്‍ക്ക് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജോലി ശരിയാക്കി നല്‍കാം എന്നു പറഞ്ഞ് സംഘം എഴുപതിനായിരം രൂപ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം ജോലി ശരിയായെന്ന് അറിയിച്ച് വ്യാജമായി തയ്യാറാക്കിയ വ്യാജ നിയമന ഉത്തരവ് വീട്ടുകാര്‍ക്ക് നല്‍കി. തുടര്‍ന്ന് അവരില്‍ …

യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്: യുവാവിന്റെ മൃതദേഹം വീട്ടിനടുത്തെ കിണറ്റില്‍ കാണപ്പെട്ടു. കാസര്‍കോട് പാറക്കട്ടയിലെ പരേതനായ രാമപാട്ടാളിയുടെ മകന്‍ ഉദയകുമാറി(42)ന്റെ മൃതദേഹമാണ് വീട്ടിന് അരക്കിലോമീറ്ററോളം അകലെയുള്ള കിണറ്റില്‍ കാണപ്പെട്ടത്. പെയ്ന്റിംഗ് തൊഴിലാളിയാണ്. വൈകിട്ട് വീട്ടില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കിണറ്റില്‍ കാണപ്പെട്ടതെന്നു പറയുന്നു. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സ് മൃതദേഹം കരക്കെടുത്തു.നേരത്തെ ഗള്‍ഫിലായിരുന്ന ഉദയകുമാര്‍ മടങ്ങിയെത്തിയ ശേഷം പെയിന്ററായി ജോലി ചെയ്യുകയായിരുന്നു. അമ്മ: സീത. സഹോദരങ്ങള്‍: ഗണേഷ് പാറക്കട്ട, വിജയകുമാരി, സുജാത, ശകുന്തള, വിശാലാക്ഷി.

മംഗലാപുരത്തെ ബിസിനസുകാരനായ ചെന്നിക്കര സ്വദേശി രത്‌നാകര റൈ അന്തരിച്ചു

കാസര്‍കോട്: ചെന്നിക്കര അമേയ് കോളനി സ്വദേശിയും മംഗലാപുരം താമസക്കാരനുമായ രത്‌നാകര റൈ(67) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മംഗലാപുരം മഠദകനി ശാരദാ റസിഡന്‍സിയിലാണ് താമസം. ബിസിനസ് കാരനാണ്. പരേതനായ മഞ്ചപ്പ റൈ-കുസുമ ദമ്പതികളുടെ മകനാണ്. ഭാര്യ: സമുന. മക്കള്‍: രക്ഷ, ദീക്ഷ. മരുമകന്‍ വേണുഗോപാല്‍(കാനഡ). സഹോദരങ്ങള്‍: നാഗേഷ് റൈ, അഡ്വ.സദാനന്ദ റൈ, സുഗന്ധിനി. ശശികല.

മൊഗ്രാല്‍ പുഴയില്‍ അനധികൃത മണല്‍ വാരല്‍; 7 തോണികള്‍ പിടികൂടി തകര്‍ത്തു

കാസര്‍കോട്: മൊഗ്രാല്‍ പുഴയില്‍ അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട 7 തോണികള്‍ പിടികൂടി.കുമ്പള എസ്‌ഐ കെ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഗ്രാല്‍ പുഴയില്‍ നിന്ന് മണല്‍ വാരലില്‍ ഏര്‍പ്പെട്ട 7 തോണികളെ പിന്തുടര്‍ന്ന് പിടികൂടിയത്. കരക്കെത്തിച്ച തോണികള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ത്തു. രാത്രികാലങ്ങളില്‍ പ്രദേശത്ത് മണല്‍ കൊള്ള നടക്കുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് പുഴയില്‍ നിരീക്ഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ ഈ മേഖലയില്‍ നൂറോളം തോണികള്‍ പൊലീസ് പിടികൂടി തകര്‍ത്തിട്ടുണ്ട്.

ഉദിനൂരില്‍ യുവാവിനെ വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ഉദിനൂരില്‍ യുവാവിനെ വീട്ടുപറമ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദിനൂര്‍വടക്കുപുറത്തെ കെ.രാജീവന്‍ (45) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ചന്തേര പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. വ്യാഴാഴ്ച പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടന്നു. സംസ്‌കാരം വ്യാഴാഴ്ച ഉദിനൂര്‍ വാതക ശ്മശാനത്തില്‍. പരേതനായ മാടക്കാല്‍ കുഞ്ഞമ്പുവിന്റെയും കെ.മാധവിയുടെയും മകനാണ്. ഭാര്യ: മിനി. മക്കള്‍: കിരണ്‍രാജ്, കീര്‍ത്തന. സഹോദരങ്ങള്‍: കെ.പുഷ്പ, ബാബു (കെ.എസ്.ഇ.ബി പിലിക്കോട് സെക്ഷന്‍), സജീവന്‍, രതീഷ് (ബംഗളൂരു).

തിരുവനന്തപുരത്ത് ഒന്നര ടണ്‍ നിരോധിത പുകയില ഉല്‍പ്പന്നം പിടിയില്‍; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാരേറ്റില്‍ ഒന്നര ടണ്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് പിടിച്ചു. കാരേറ്റിലെ ഒരു ഗോഡൗണില്‍ നിന്നാണ് 40 ചാക്കുകളില്‍ നിറച്ചുവച്ചിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചത്. ഇത് 1480 കിലോഗ്രാമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ സ്ഥലവാസിയായ ഷംനാദ് എന്നയാളെ അറസ്റ്റു ചെയ്തു. ഇയാള്‍ വാടകക്കെടുത്താണ് ഗോഡൗണ്‍ ഉപയോഗിച്ചിരുന്നതെന്നു പറയുന്നു.ഗോഡൗണില്‍ കണ്ട ചാക്കുകെട്ടുകളില്‍ സംശയം തോന്നിയാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്.

കുമ്പളയില്‍ കുരങ്ങിന്റെ ആക്രമണം; മദ്രസ അധ്യാപകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ഥിയെയും ആക്രമിച്ചു

കാസര്‍കോട്: കുരങ്ങിന്റെ ആക്രമണ ഭീതിയില്‍ കുമ്പള. മദ്രസാ അധ്യാപകനെയും സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥിയെയും കുരങ്ങ് ആക്രമിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെയാണ് കുമ്പള സി.എച്ച്.സി റോഡിലെ താഹാ മസ്ജിദ് അങ്കണത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്രസത്തുല്‍ ഹിദായ മദ്രസയില്‍ കുരങ്ങിന്റെ ആക്രമണം നടന്നത്. വിദ്യാര്‍ഥികള്‍ മദ്രസയില്‍ പ്രവേശിച്ച ശേഷം ഗേറ്റ് പൂട്ടുകയായിരുന്ന അധ്യാപകന്‍ ഫവാസിന് നേരെയാണ് ആക്രമണം നടന്നത്. ഗേറ്റ് പൂട്ടി തിരിച്ചുവരാന്‍ നേരത്ത് മതിലിലൂടെ എത്തിയ കുരങ്ങ് അധ്യാപകന്റെ തലയില്‍ ചാടി ആക്രമണം നടത്താന്‍ ശ്രമിച്ചു. തലനാരിഴയ്ക്കാണ് വലിയൊരു ആക്രമണത്തില്‍ …

കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാനായ സിപിഎം നേതാവിനെതിരെ ലൈംഗികാരോപണം; ചെയര്‍മാനെ മാറ്റാന്‍ സാധ്യത

കൊല്ലം: സിപിഎം നേതാവും കൊല്ലം കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാനുമായ കോട്ടയില്‍ രാജുവിനു ലൈംഗികാരോപണത്തില്‍ ചെയര്‍മാന്‍ സ്ഥാനം നഷ്ടമായേക്കുമെന്നു സൂചന.താല്‍ക്കാലിക ജീവനക്കാരിയോട് രാജു ലൈംഗികച്ചുവയോടെ പെരുമാറിയെന്നതിനു പൊലീസ് കേസെടുത്തു. ഇതിനെത്തുടര്‍ന്നു ചെയര്‍മാനെതിരെ പാര്‍ട്ടി നടപടികള്‍ക്കു നീക്കമാരംഭിച്ചു.രോഗബാധിതനായ ഭര്‍ത്താവിന്റെ ചികിത്സക്ക് സഹായം തേടിയാണ് പാര്‍ട്ടി അനുഭാവിയായ താല്‍ക്കാലിക ജീവനക്കാരി സിപിഎം നേതാവായ ചെയര്‍മാനെ സമീപിച്ചതെന്നു പറയുന്നു.സംഭവം പാര്‍ട്ടി ജില്ലാ-സംസ്ഥാന നേതൃത്വത്തെ പരാതിക്കാരി അറിയിച്ചിരുന്നു. ഇതോടൊപ്പം പൊലീസിലും പരാതിപ്പെട്ടു. പൊലീസ് കേസെടുത്തതിനു പിന്നാലെ പ്രതിപക്ഷം ചെയര്‍മാന്റെ രാജി ആവശ്യം ഉന്നയിച്ചു. പാര്‍ട്ടി …

തിന്മകളുടെ അന്ധകാരത്തിന്മേല്‍ നന്മയുടെ പ്രകാശത്തെ പരത്തുന്ന ആഘോഷം; ഇന്ന് ദീപാവലി

തിരുവനന്തപുരം: ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷ നിറവിലാണ് ഇന്ന് രാജ്യം. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും പ്രതീകമായ ദീപാവലി കേരളത്തിലും ഉത്തരേന്ത്യയിലുമെല്ലാം ഇന്ന് തന്നെയാണ് ആഘോഷിക്കുന്നത്. പരസ്പരം മധുരം കൈമാറിയും മണ്‍ ചിരാതുകളില്‍ ദീപം തെളിച്ചും പടക്കങ്ങള്‍ പൊട്ടിച്ചുമാണ് രാജ്യമാകെ ദീപാവലി ആഘോഷിക്കുന്നത്. രാവണനെ വധിച്ച് രാമന്‍ സ്വന്തം രാജ്യമായ അയോധ്യയില്‍ തിരിച്ചെത്തിയതിന്റെ ആഘോഷമാണ് ദീപാവലി എന്ന് ഐതിഹ്യമുണ്ട്. സീതയും ലക്ഷ്മണനുമൊത്തുള്ള 14 വര്‍ഷത്തെ വനവാസം കഴിഞ്ഞ് അയോധ്യയിലേയ്ക്കുള്ള രാമന്റെ തിരിച്ചുവരവാണിത്. ഇരുട്ടിന്‍മേല്‍ വെളിച്ചത്തിന്റെയും തിന്മയുടെ മേല്‍ നന്മയുടെയും വിജയത്തിന്റെയും …

അന്ന് ശരീരം കടന്ന് പുറത്തു പോയത് 23 ബുള്ളറ്റുകള്‍: ഒക്ടോബര്‍ 31, ഇന്ന് ഇന്ത്യയുടെ ഉരുക്കു വനിതയുടെ 40-ാം രക്തസാക്ഷിത്വ ദിനം

രാജ്യം കണ്ട ഉരുക്കു വനിതയുടെ ചരമവാര്‍ഷിക ദിനമാണ് ഇന്ന്. ഇന്ദിരാ ഗാന്ധിയുടെ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് 40 വര്‍ഷം. സ്വന്തം വസതിയില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വം വഹിച്ചത്. ലോകം ശ്രദ്ധയോടെ കേട്ടിരുന്ന വാക്കുകളുടെ ഉടമ. വിമര്‍ശനങ്ങള്‍ ഒരുപാടുണ്ടെങ്കിലും ഇന്ദിരാ ഗാന്ധിയെന്നാല്‍ എന്നും ചങ്കൂറ്റത്തിന്റെ മറുവാക്കാണ്.1984 ഒക്ടോബര്‍ 31-ലെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെ പ്രതികാരമായാണ് അംഗരക്ഷകര്‍ ഇന്ദിരയെ കൊലപ്പെടുത്തിയത്. സമയം രാവിലെ 9.10നു ഡല്‍ഹി സഫ്ദര്‍ജംഗ് റോഡിലെ ഒന്നാം നമ്പര്‍ വസതിയില്‍ നിന്ന് അക്ബര്‍ റോഡിലെ …

വരവിൽകവിഞ്ഞ സ്വത്ത്; സിനിമാനടനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ ചെറുവത്തൂർ സ്വദേശിയുടെ വാടക വീട്ടിൽ നിന്നും രേഖകളില്ലാത്ത പണം കണ്ടെത്തി

പാലക്കാട്: വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ സിനിമാനടനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കെ.മണികണ്ഠന്റെ വീടുകളിലും ഓഫീസിലും വിജിലൻസിന്റെ പരിശോധന. ഒറ്റപ്പാലത്തെ വാടകവീട്ടിലും സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസിലും കാസർകോട് ചെറുവത്തൂരിലെ വീട്ടിലുമാണ് വിജിലൻസ് പരിശോധന നടന്നത്. ഒറ്റപ്പാലത്തെ വാടകവീട്ടിൽ മണിക്കൂറുകളോളം നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്തതെന്ന് കരുതുന്ന 1.90 ലക്ഷം രൂപ പിടിച്ചെടുത്തതായി വിജിലൻസ് പി.ആർ.ഒ അറിയിച്ചു. കോഴിക്കോട്ടെ വിജിലൻസ് സ്പെഷൽ സെൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു ഒരേസമയം മൂന്നിടത്തും പരിശോധന നടത്തിയത്. അനധികൃത സ്വത്ത് …

ഭക്ഷ്യ വിഷബാധയേൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു; തെലങ്കാനയിൽ മയോണൈസ് നിരോധിച്ചു

ഹൈദരാബാദ്: വേവിക്കാത്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉപയോഗം നിരോധിച്ച് തെലങ്കാന സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്കാണ് നിരോധനം. മയോണൈസ് ഉപയോഗിച്ചതിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടാവുന്ന സംഭവങ്ങള്‍ അടുത്തിടെ സംസ്ഥാനത്ത് വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. മയോണൈസ് ഉല്‍പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ചാണ് ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നുവെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ മയോണൈസ് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് 33 കാരി മരിക്കുകയും 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വേവിക്കാത്ത മുട്ട ചേര്‍ക്കാത്ത …