മാതാവ് വീട്ടിനകത്ത് മരിച്ച നിലയില്‍; മകന്റെ മൃതദേഹം ടെറസിന് മുകളിലും; ആത്മഹത്യയെന്ന് സൂചന

തൃശൂര്‍: ഒല്ലൂരില്‍ മാതാവിനെയും മകനേയും വീടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് സൂചന. മേല്‍പ്പാലത്തിന് സമീപത്തെ വീടിനുള്ളിലാണ് കാട്ടികുളം അജയന്റെ ഭാര്യ മിനി (56), മകന്‍ ജെയ്തു എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ച 5 മണിയോടെ ഭര്‍ത്താവ് അജയനാണ് ഭാര്യ മിനിയെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് അയല്‍ക്കാരെ വിവരമറിയിച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ ടെറസിന് മുകളില്‍ നിന്നാണ് മകന്‍ ജെയ്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അതേസമയം പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂയെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page