കാസര്‍കോട്: ഉദിനൂരില്‍ യുവാവിനെ വീട്ടുപറമ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദിനൂര്‍
വടക്കുപുറത്തെ കെ.രാജീവന്‍ (45) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ചന്തേര പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. വ്യാഴാഴ്ച പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടന്നു. സംസ്‌കാരം വ്യാഴാഴ്ച ഉദിനൂര്‍ വാതക ശ്മശാനത്തില്‍. പരേതനായ മാടക്കാല്‍ കുഞ്ഞമ്പുവിന്റെയും കെ.മാധവിയുടെയും മകനാണ്. ഭാര്യ: മിനി. മക്കള്‍: കിരണ്‍രാജ്, കീര്‍ത്തന. സഹോദരങ്ങള്‍: കെ.പുഷ്പ, ബാബു (കെ.എസ്.ഇ.ബി പിലിക്കോട് സെക്ഷന്‍), സജീവന്‍, രതീഷ് (ബംഗളൂരു).