കുമ്പള പഞ്ചായത്തില്‍ ഭര്‍ത്താക്കന്മാരുടെ ഭരണം: കാര്യസ്ഥന്മാര്‍ ബിനാമികള്‍: ബി.ജെ.പി

  കാസര്‍കോട്: കുമ്പള പഞ്ചായത്തില്‍ ഭര്‍ത്താക്കന്മാരുടെ ഭരണമാണെന്നു ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കാര്യസ്ഥന്മാര്‍ ബിനാമികളണെന്നു അവര്‍ പറഞ്ഞു. പഞ്ചായത്തില്‍ നടന്ന ലക്ഷങ്ങളുടെ തട്ടിപ്പ് പ്രസിഡന്റിന്റെ അറിവോടെയാണെന്നും അതിനാല്‍ പ്രസിഡന്റ് രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ സുജിത് റൈ, പ്രദീപ്കുമാര്‍, വിവേകാനന്ദ ഷെട്ടി, പഞ്ചായത്തു മെമ്പര്‍മാരായ എസ്.പ്രേമലത, കെ.മോഹനന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 11 ലക്ഷത്തിലധികം രൂപ തട്ടിപ്പാക്കിയ സംഭവത്തില്‍ അക്കൗണ്ടന്റിനെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തി രക്ഷപ്പെടാനാണ് പ്രസിഡന്റും …

പാരിസ് ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണം ചൈനയ്ക്ക്, ഷൂട്ടിങ്ങില്‍ ദക്ഷിണകൊറിയയെ തോല്‍പിച്ചു

പാരിസ്: 2024 ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണം ചൈന നേടി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ഫൈനലില്‍ ദക്ഷിണ കൊറിയയെ 16-12 ന് തോല്‍പിച്ചാണ് ചൈന മെഡല്‍ വേട്ടയ്ക്കു തുടക്കമിട്ടത്. ചൈനീസ് താരങ്ങളായ ഹുവാങ് യുടിങ്ങും ഷെങ് ലിയാവോയും ആദ്യ റൗണ്ടില്‍ പിന്നില്‍നിന്ന ശേഷമാണ് മത്സരം സ്വന്തമാക്കിയത്. ഫൈനലില്‍ ദക്ഷിണ കൊറിയയുടെ കിം ജിഹിയോണ്‍-പാര്‍ക്ക് ഹജൂണ്‍ സഖ്യത്തെയാണ് ചൈന തോല്‍പ്പിച്ചത്. ദക്ഷിണ കൊറിയ വെള്ളി നേടിയപ്പോള്‍ കസാഖ്സ്ഥാന്‍ വെങ്കലവും നേടി. അതേസമയം ഇന്ത്യയ്ക്ക് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. …

ഉദാരമതികളുടെ സഹായത്തിന് കാത്തുനിന്നില്ല; സുരേഷ് തളങ്കര യാത്രയായി

  കാസര്‍കോട്: മനുഷ്യ സ്‌നേഹികളുടെ സഹായത്തിന് കാത്തുനില്‍ക്കാതെ നിഷ്‌കളങ്കനായ സുരേഷ് തളങ്കര(55) യാത്രയായി. കാസര്‍കോട് ശ്രീ ഭഗവതീ സേവാസംഘം മുഴുവന്‍ സമയ പ്രവര്‍ത്തകനും തളങ്കര ഗ്രാമ കമ്മിറ്റി പ്രസിഡന്റുമായിരുന്നു. അസുഖത്തെ തുടര്‍ന്ന് നേരത്തെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പരിയാരത്തും ചികില്‍സയിലായിരുന്നു. വീണ്ടും അസുഖം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദേര്‍ളക്കട്ട ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെയാണ് ശനിയാഴ്ച ഉച്ചയോടെ അന്തരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചു. ചെന്നിക്കര ശ്മശാനത്തില്‍ സംസ്‌കരിക്കും. ദീര്‍ഘനാളായി ചികില്‍സയില്‍ കഴിയുന്ന സുരേഷിനെ സഹായിക്കുന്നതിനായി ഭഗവതീ സേവാ സംഘം ധനസമാഹരണം നടത്തിവരികയായിരുന്നു. …

വടക്കന്‍ ജില്ലകളില്‍ കനത്തമഴ തുടരും; നാളെ കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

  തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ ഇനിയും കനത്തമഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നത്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 3 മണിക്കൂറില്‍ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും …

യുവതിയെ കുത്തിക്കൊല്ലുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍; ക്രൂരകൃത്യം നടത്തിയ ശേഷം മുങ്ങിയ കാമുകന്‍ അറസ്റ്റില്‍

ബീഹാര്‍ സ്വദേശിനിയും ബംഗ്‌ളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയുമായ കൃതി(24)യെ ക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍. ഈ ചിത്രങ്ങള്‍ പരിശോധിച്ച പൊലീസ് നഗരത്തെ നടുക്കിയ കൊല നടത്തിയത് കൃതിയുടെ പൂര്‍വ്വ കാമുകനും മധ്യപ്രദേശ് സ്വദേശിയായ അഭിഷേക് ആണെന്നു തിരിച്ചറിഞ്ഞു. ഒളിവില്‍ പോയ ഇയാളെ ഭോപ്പാലില്‍ വെച്ച് പൊലീസ് അറസ്റ്റു ചെയ്തു. ജുലൈ 23ന് ആണ് കൃതി ദാരുണമായി കൊലചെയ്യപ്പെട്ടത്. പേയിംഗ് ഗസ്റ്റായി താമസിച്ചുവരുന്ന സ്ഥലത്ത് അതിക്രമിച്ചു കയറിയായിരുന്നു കൊലപാതകം. കൊലപാതകത്തെക്കുറിച്ച് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇങ്ങനെ-‘കൃതിയും മധ്യപ്രദേശ് …

എലിവിഷം കഴിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന വെല്‍ഡിങ് തൊഴിലാളിയായ യുവാവ് മരിച്ചു

  കാസര്‍കോട്: എലിവിഷം കഴിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. മടിക്കൈ കാഞ്ഞിരപ്പൊയില്‍ പെരളം സ്വദേശി കറുകവളപ്പില്‍ വിഷ്ണു(25) ആണ് മരിച്ചത്. വെല്‍ഡിങ് തൊഴിലാളിയായിരുന്നു. മൂന്നുദിവസം മുമ്പാണ് വിഷം കഴിച്ചത്. തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പുലര്‍ച്ചേ ഒരുമണിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഞായറാഴ്ച രാവിലെ വീട്ടിലെത്തിക്കും. 9 മണിക്ക് വീട്ടുളപ്പില്‍ സംസ്‌കരിക്കും. ബാലാമണിയാണ് മാതാവ്.

കാര്‍ തടഞ്ഞു നിര്‍ത്തി അരക്കോടി രൂപ കൊള്ളയടിച്ചു; അക്രമത്തിനു ഇരയായത് സ്വര്‍ണ്ണവ്യാപാരികള്‍

കണ്ണൂര്‍: കാര്‍ തടഞ്ഞു നിര്‍ത്തി അരക്കോടി രൂപ കൊള്ളയടിച്ചു. വെള്ളിയാഴ്ച രാത്രി തൊക്കിലങ്ങാടി, നിര്‍മ്മല ഗിരി കോളേജിനു സമീപത്താണ് സംഭവം. പഴയ സ്വര്‍ണ്ണം വാങ്ങി മഹാരാഷ്ട്രയില്‍ കൊണ്ടു പോയി വില്‍പ്പന നടത്തി മടങ്ങുകയായിരുന്ന മഹാരാഷ്ട്ര സ്വദേശികളാണ് അക്രമത്തിനു ഇരയായത്. കുറ്റ്യാടിയില്‍ താമസിച്ച് പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിക്കുന്ന ബിസിനസ് നടത്തി വരികയായിരുന്നു സംഘം. അഞ്ചു പേരാണ് പണവുമായി സഞ്ചരിച്ചിരുന്നത്. ഇവര്‍ തൊക്കിലങ്ങാടിയില്‍ എത്തിയപ്പോള്‍ മറ്റൊരു കാറിലെത്തിയ സംഘം സ്വര്‍ണ്ണ വ്യാപാരികള്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ച് പണം …

ആമയിഴഞ്ചാല്‍ ചാലു പോലെ കാസര്‍കോട്ട് മൊഗ്രാല്‍പുഴ

കാസര്‍കോട്: ഹൈക്കോടതി വരെ ഇടപെട്ട തലസ്ഥാന നഗരിയിലെ ആമയിഴഞ്ചാല്‍ ചാലു പോലെ കാസര്‍കോട്ടെ മൊഗ്രാല്‍ പുഴയും മാലിന്യപ്പുഴയായി മാറുന്നുവെന്ന് ആക്ഷേപമുയരുന്നു. നാട്ടുകാരും ഭരണക്കാരും ചേര്‍ന്നു മൊഗ്രാല്‍പുഴയെ അത്തരത്തില്‍ മാറ്റിക്കൊണ്ടിരിക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു. ജലാശങ്ങളിലേക്കു മാലിന്യം വലിച്ചെറിയുന്നതു കൊലപാതകത്തിനു തുല്യമാണെന്നു ഹൈക്കോടതി ഇന്നലെ ആമയിഴഞ്ചാല്‍ പുഴ പ്രശ്‌നം പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു. അതേ സമയം മൊഗ്രാല്‍ പുഴയോരത്തെ കണ്ടല്‍ക്കാടുകളിലേക്കും പുഴയിലേക്കും മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ ആളുകള്‍ മത്സരിക്കുന്നു. അറവുശാലകളില്‍ നിന്നും മറ്റും നേരത്തെ വന്‍തോതില്‍ ഇവിടെ ദേശീയ പാതയോരങ്ങളിലും പുഴയിലും മാലിന്യം …

ഉഡുപ്പിയില്‍ പിടിയിലായ ശ്രുതിയെ മേല്‍പ്പറമ്പ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റുരേഖപ്പെടുത്തി; ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും

  കാസര്‍കോട്: പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരെ ഹണിട്രാപ്പില്‍ കുടുക്കിയ ശ്രുതി കൊമ്പനടുക്കത്തെ(35) മേല്‍പ്പറമ്പ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റുരേഖപ്പെടുത്തി. ഇന്‍സ്‌പെക്ടര്‍ കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കര്‍ണാടക ഉഡുപ്പിയിലെ ഒരു ലോഡ്ജില്‍ വച്ചാണ് ശ്രുതിയെ പിടികൂടിയത്. ഈ സമയത്ത് ഒപ്പം ഉണ്ടായിരുന്ന മക്കളെ ശ്രുതിയുടെ മാതാവിനൊപ്പം അയച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ ശനിയാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ പരാതിക്കാരനായ പൊയിനാച്ചി സ്വദേശി തിരിച്ചറിഞ്ഞു. തുടര്‍ന്ന് ശ്രുതിയില്‍ നിന്ന് പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് …

അര്‍ജുന്റെ ലോറി 132 മീറ്റര്‍ അകലെ; മനുഷ്യ സാന്നിധ്യം ഉറപ്പിക്കാനായില്ല

  ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനായി പന്ത്രണ്ടാം ദിനത്തില്‍ നടത്തിയ ഡ്രോണ്‍ പരിശോധനയില്‍ ലോറി പുഴയില്‍ നിന്നും 132 മീറ്റര്‍ അകലെ കണ്ടെത്തി. ലോറി നേരത്തേയുണ്ടായിരുന്ന ഭാഗത്തുനിന്ന് തെന്നി നീങ്ങുകയാണെന്നാണ് നിഗമനം. ട്രക്കുള്ളത് ചെളിയില്‍ പൂഴ്ന്ന നിലയിലാണെന്നും ഭാഗികമായി തകര്‍ന്നിട്ടുണ്ടെന്നും ദൗത്യസംഘം അറിയിച്ചു. മനുഷ്യ സാന്നിധ്യം കണ്ടെത്താനിയിട്ടില്ല. ട്രക്കുള്ളത് ചെളിയില്‍ പൂഴ്ന്ന നിലയിലാണെന്നും ഭാഗികമായി തകര്‍ന്നിട്ടുണ്ടെന്നും ദൗത്യസംഘം അറിയിച്ചു. അതേസമയം അതില്‍ മനുഷ്യ സാന്നിധ്യമുണ്ടോയെന്ന് ഉറപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് വിവരം. ട്രക്കിന്റേതിന് സമാനമായ സിഗ്‌നലുകള്‍ …