ചന്തേരയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി പയ്യന്നൂര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. പയ്യന്നൂര്‍, പെരുമ്പയിലെ അബ്ദുല്‍ സാബിറി(38)നെയാണ് ചന്തേര എസ്.ഐ കെ.പി സതീഷ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി ഇളമ്പച്ചിയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഇതിനിടയിലാണ് സ്‌കൂട്ടറുമായി അബ്ദുല്‍ സാബിര്‍ എത്തിയത്. ദേഹ പരിശോധനയിലാണ് 1.50 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page