ഉദുമ: എക്സൈസ് പനയാലില്‍ നടത്തിയ റെയ്ഡില്‍ ഗോവയില്‍ നിന്ന് എത്തിച്ച മദ്യവുമായി യുവാവ് പിടിയിലായി. തോക്കാനംമൊട്ടയിലെ എന്‍ കെ ദിലീഷ്(25) ആണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ യുവാവിന്റെ വീടിന് സമീപം വച്ച് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറില്‍ നിന്ന് 2.34 ലിറ്റര്‍ ഗോവന്‍ നിര്‍മിത മദ്യം പിടികൂടിയത്. പ്രദേശത്ത് വില്പനക്ക് എത്തിച്ച മദ്യമാണ് പിടികൂടിയത്. കൂടുതല്‍ അളവില്‍ മദ്യം എവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടാകുമെന്നാണ് എക്സൈസ് സംശയിക്കുന്നത്. പ്രതിക്ക് മദ്യം എത്തിച്ചു നല്കുന്ന ആളെയും എക്സൈസ് അന്വേഷിക്കുന്നുണ്ട്. ഹോസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എംപി മനീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ ഉണ്ണികൃഷ്ണന്, പി മനോജ്, സിവില്‍ എക്സൈസ് ഓഫീസര്‍ ടിവി അതുല്‍, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരാണ് റെയ്ഡിനെത്തിയത്.







