ആദൂര്‍: മാറുന്ന കാലഘട്ടത്തില്‍ വ്യക്തിസുരക്ഷയും സ്വയം പ്രതിരോധശേഷിയും ഏറെ പ്രധാനപ്പെട്ടതാണെന്ന സന്ദേശവുമായി ആദൂര്‍ ജനമൈത്രി പൊലീസിന്റെയും കാസര്‍കോട് സോഷ്യല്‍ പൊലീസിങ് ഡിവിഷന്റെയും നേതൃത്വത്തില്‍ ജനമൈത്രി സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മുള്ളേരിയ ഗണേഷ് കലാമന്ദിരത്തില്‍ നടന്ന ക്യാമ്പ് എംഎല്‍എ കല്ലട്ര മാഹിന്‍ ഉദ്ഘാടനം ചെയ്തു. കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം.ജനനി അധ്യക്ഷത വഹിച്ചു. മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.മുഹമ്മദ് കുഞ്ഞി, ബെള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. പുരുഷോത്തമന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം രൂപ സത്യന്‍, മുള്ളേരിയ വ്യാപാര വ്യവസായി പ്രസിഡന്റ് ഗണേഷ് വത്സ, വാര്‍ഡ് അംഗം ഷെരീഫ് എന്നിവര്‍ സംസാരിച്ചു. ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ. അനൂപ് സ്വാഗതവും ആദൂര്‍ എസ്.എച്ച്.ഒ കെ.ശരത് നന്ദിയും പറഞ്ഞു.
പഞ്ചായത്ത് അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന അംഗങ്ങള്‍, ലയണ്‍സ് ക്ലബ് അംഗങ്ങള്‍, വ്യാപാരി വ്യവസായി അംഗങ്ങള്‍, വിദ്യാശ്രീ സ്‌കൂള്‍ കുട്ടികള്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
സബ് ഇന്‍സ്‌പെക്ടര്‍മാരായ ഉണ്ണികൃഷ്ണന്‍ മാങ്ങാട്, ഇ.സുകുമാരന്‍, ഇ.മധുസൂദനന്‍ നായര്‍, ജനമൈത്രി നോഡല്‍ ഓഫീസര്‍ ശശിധരന്‍ പുല്ലൂര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ ദിലീഷ് കുമാര്‍ പള്ളിക്കൈ, സ്റ്റേഷന്‍ റൈറ്റര്‍ സുരേഷ് തെക്കേക്കാട്, നിതിന്‍ ദിവാകര്‍, സ്വാതി പി. സൂര്യ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സെല്‍ഫ് ഡിഫന്‍സ് ടീം കാസര്‍കോട് സൈദയുടെ നേതൃത്വത്തിലാണ് പരിശീലന ക്ലാസ് കൈകാര്യം ചെയ്തത്.








