ജില്ലാ സ്‌കൂള്‍ കലോത്സവത്തിനു പെരിയ ഒരുങ്ങുന്നു; ആവേശത്തിരയിളക്കി ഫ്‌ളാഷ് മോബ് കലാജാഥ പ്രയാണം തുടങ്ങി,പന്തല്‍ കാല്‍ നാട്ടല്‍ നാളെ

കാസര്‍കോട്: നവംബര്‍ 24 മുതല്‍ 28 വരെ പെരിയ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവ പ്രചരണാര്‍ത്ഥമുള്ള ഫ്‌ളാഷ് മോബ് കലാജാഥയ്ക്കു ചെറുവത്തൂരില്‍ ആവേശകരമായ തുടക്കം. ജില്ലാ പഞ്ചായത്ത് അംഗം ഡോ. സെറീന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു പത്മനാഭന്‍ ആധ്യക്ഷം വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവത്തൂര്‍ യൂണിറ്റ് പ്രസിഡണ്ട് രജ്ഞിത്ത് സംസാരിച്ചു. മീഡിയ ആന്റ് പബ്ലിസിറ്റി കണ്‍വീനര്‍ എം. അനൂപ് സ്വാഗതവും കലാധരന്‍ പെരിയ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നീലേശ്വരത്ത് കലാപരിപാടികള്‍ അവതരിപ്പിച്ചു. കാഞ്ഞങ്ങാട്, പാലക്കുന്ന്, കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ്, ചെര്‍ക്കള, ചട്ടഞ്ചാല്‍ എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം വൈകുന്നേരം പെരിയയില്‍ സമാപിക്കും.
കലോത്സവ ദിനങ്ങള്‍ അടുത്തതോടെ സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.
പ്രധാന പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം നാളെ (വെള്ളി) ഉച്ചകഴിഞ്ഞ് 2.30ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ഡോ.വി. ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. ഡി ഡി ഇ പി.സവിത സംബന്ധിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page