കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 498എ, 324, 307, 212, 494 ഐപിസി തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. 5 പ്രതികളാണ് കേസിലുള്ളത്. കേസ് റദ്ദാക്കാന്‍ പ്രതിഭാഗം നല്‍കിയ ഹര്‍ജി അടുത്തമാസം 8ന് പരിഗണിക്കാനിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടി നേരത്തെ മൊഴിമാറ്റിയിരുന്നു. ഇത് വിവാദമാവുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ രാഹുല്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രാഹുല്‍ ജര്‍മനിയിലേക്ക് സ്ഥലം വിട്ടിരുന്നു. വീട്ടുകാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയതെന്ന് യുവതി പിന്നീട് പറഞ്ഞിരുന്നു.
മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ യുവതി തനിക്ക് വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. അതിന് ശേഷം യുവതി ഡല്‍ഹിയിലേക്ക് തിരിച്ചു പോകുകയായിരുന്നു. മാത്രമല്ല പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പായെന്ന് പ്രതി ഹൈക്കോടതിയില്‍ അറിയിക്കുകയും ചെയ്തു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന പ്രതി രാഹുലിന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനും പന്തീരാങ്കാവ് പൊലീസിനും പരാതിക്കാരിക്കും നോട്ടീസ് അയച്ചിരുന്നു. ഇതിനിടയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
പന്തീരാങ്കാവ് പീഡനക്കേസ്: 5 പേര്‍ക്കെതിരെ കുറ്റപത്രം

Subscribe
Login
0 Comments
Oldest
Newest
Most Voted
RELATED NEWS

കര്‍ക്കിടവാവ് 12ന്; പിതൃതര്‍പ്പണത്തിനൊരുങ്ങി തീര്‍ത്ഥ സ്നാനങ്ങള്‍
Wednesday, 5 August 2026, 16:31

കള്ളാറിലെ കോണ്‍ഗ്രസ് നേതാവ് ബി.കെ മുഹമ്മദ് ബോവിക്കാനം അന്തരിച്ചു
Wednesday, 5 August 2026, 15:55

രാജപുരം സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായി
Wednesday, 5 August 2026, 15:41

സി പി എം നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; മൂന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് 18 വര്‍ഷം കഠിന തടവും ലക്ഷം രൂപ വീതം പിഴയും
Wednesday, 5 August 2026, 15:21

അഭിമാന്റെ വീട്ടില്‍ ആദ്യമായി വൈദ്യുതി എത്തി; വിദ്യാര്‍ത്ഥികളായ മക്കളും അയല്‍ക്കാരും സന്തോഷം കൊണ്ടു തുള്ളിച്ചാടി
Wednesday, 5 August 2026, 15:05

കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ പഴയ മേല്‍നടപ്പാലം അടച്ചിട്ടു; ലിഫ്റ്റും പണിമുടക്കി; യാത്രക്കാര്‍ ദുരിതത്തില്‍
Wednesday, 5 August 2026, 14:41

പെര്‍വാഡ് കടപ്പുറത്ത്’എത്തിനോട്ട’ സംഘം: നാട്ടുകാര്‍ ഭീതിയില്‍: പൊലീസില്‍ പരാതി
Wednesday, 5 August 2026, 14:13