സംഘടനാ വിരുദ്ധ പ്രവര്‍ത്തനം; സിപിഎം ഇരിയണ്ണി ലോക്കല്‍ കമ്മിറ്റിയംഗം പി വിനയകുമാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

കാസര്‍കോട്: ഇരിയണ്ണി ലോക്കല്‍ കമ്മിറ്റിയംഗമായ പി വിനയകുമാറിനെ സിപിഎമ്മില്‍ പുറത്താക്കിയതായി
പാര്‍ടി ജില്ലാ കമ്മിറ്റി പത്ര കുറിപ്പില്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ മുഖപത്രത്തില്‍ ജനപ്രതിനിധിയായ ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ തുടര്‍ച്ചയായി വന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ വിനയകുമാറാണെന്ന നിഗമനത്തെ തുടര്‍ന്നാണ് പുറത്താക്കിയതെന്നു പറയുന്നു. പി വിനയകുമാര്‍ മുമ്പും പാര്‍ട്ടിയുടെ അച്ചടക്ക നടപടി നേരിട്ടിരുന്നു. വിനയകുമാറിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും പുറത്താക്കല്‍ നടപടിക്ക് പിന്നിലുണ്ടെന്നു പറയുന്നു. ഏരിയാ കമ്മിറ്റി യോഗത്തില്‍ സി എച്ച് കുഞ്ഞമ്പു എംഎല്‍എ, ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, വികെ രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പുകസയുടെ കാറഡുക്ക ഏരിയാ സെക്രട്ടറിയാണ് വിനയകുമാര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page